Quantcast

സല്‍വയില്‍ നിന്നും വിദേശി ബാച്ചിലർമാരെ ഒഴിപ്പിക്കണമെന്ന് കൗൺസിലർ

MediaOne Logo

Jaisy

  • Published:

    19 Nov 2017 4:33 AM GMT

സല്‍വയില്‍ നിന്നും വിദേശി ബാച്ചിലർമാരെ ഒഴിപ്പിക്കണമെന്ന്  കൗൺസിലർ
X

സല്‍വയില്‍ നിന്നും വിദേശി ബാച്ചിലർമാരെ ഒഴിപ്പിക്കണമെന്ന് കൗൺസിലർ

കാപിറ്റൽ മുൻസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർമാൻ മിഷാൽ അൽ ജുവൈശിരിയാണ് സൽവയിൽ കുടുംബമില്ലാതെ കഴിയുന്ന വിദേശികളെ എത്രയും പെട്ടെന്നു ഒഴിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടത്

കുവൈത്തിലെ സൽവ പ്രദേശത്തു നിന്ന് വിദേശി ബാച്ചിലർമാരെ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി മുൻസിപ്പൽ കൗൺസിലർ രംഗത്ത് . കാപിറ്റൽ മുൻസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർമാൻ മിഷാൽ അൽ ജുവൈശിരിയാണ് സൽവയിൽ കുടുംബമില്ലാതെ കഴിയുന്ന വിദേശികളെ എത്രയും പെട്ടെന്നു ഒഴിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടത്.

ജലീബ് അൽ ശുയൂഖ് , ഖെയ്ത്താൻ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നു സൽവയിലേക്കു താമസം മാറ്റുന്ന വിദേശികളുടെ എണ്ണം കൂടി വരുന്നത് പലതരത്തിലുള്ള സാമൂഹ്യ പ്രശ്‍നങ്ങൾക്കും ഇടയാക്കുന്നതായാണ് മുൻസിപ്പൽ ഡെപ്യൂട്ടി ചെയർമാന്റെ പരാതി . സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ സുരക്ഷാ സംബന്ധിച്ച് പ്രദേശവാസികൾ ഉത്കണ്ഠ അറിയിച്ചതായും പ്രശ്നം ഗൗരവത്തിലെടുത്തു ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും കൗൺസിലർ കൂട്ടിച്ചേർത്തുആവശ്യപ്പെട്ടു. . കുടുംബം കൂടെയുണ്ടെന്ന് പറഞ്ഞു വില്ലകൾ വാടകക്കെടുക്കെടുത്ത ശേഷം ബാച്ചിലർമാർക്ക് താമസത്തിനു നൽകുന്ന രീതിയാണ് ഇവിടെ കണ്ടുവരുന്നതെന്നും സൽവ മറ്റൊരു ജലീബ് ശുയൂഖ് ആകുന്നതിനു മുൻപ് ബാച്ചിലർമാരെ കുടിയൊഴിപ്പിക്കണമെന്നും അൽ ജുവൈശിരി ആവശ്യപ്പെട്ടു. കുടുംബങ്ങൾക്കായുള്ള പാർപ്പിട മേഖലകളിൽ താമസിക്കുന്ന വിദേശി ബാച്ലർമാരെ പിടികൂടി നാടുകടത്തണമെന്നു പാർലിമെന്റിലെ ആഭ്യന്തര പ്രതിരോധ സമിതി അധ്യക്ഷനായ സുൽത്താൻ അൽ ലുഗായ്സാൻ എംപി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story