Quantcast

ശമ്പളം മുടങ്ങിയ തൊഴിലാളികള്‍ക്ക് കാരുണ്യ തണലൊരുക്കി ഒരു കൂട്ടം യുവാക്കള്‍

MediaOne Logo

Jaisy

  • Published:

    21 Nov 2017 6:19 PM IST

ശമ്പളം മുടങ്ങിയ തൊഴിലാളികള്‍ക്ക് കാരുണ്യ തണലൊരുക്കി ഒരു കൂട്ടം യുവാക്കള്‍
X

ശമ്പളം മുടങ്ങിയ തൊഴിലാളികള്‍ക്ക് കാരുണ്യ തണലൊരുക്കി ഒരു കൂട്ടം യുവാക്കള്‍

ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു സ്വകാര്യ കോൺട്രാക്ടിങ് കമ്പനിയുടെ ലേബര്‍ ക്യാമ്പിലേക്കാണ് യൂത്ത് ഇന്ത്യ പ്രവര്‍ത്തകര്‍ ഭക്ഷ്യ വസ്തുക്കളുമായി സഹായത്തിനെത്തിത്

എട്ട് മാസത്തിലേറെയായി ശമ്പളം മുടങ്ങി ഭക്ഷണത്തിനു പോലും പ്രയാസപ്പെടുന്ന ആയിരത്തോളം തൊഴിലാളികൾക്ക് അവശ്യ സാധനങ്ങളെത്തിച്ച് കാരുണ്യ തണലൊരുക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍. ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു സ്വകാര്യ കോൺട്രാക്ടിങ് കമ്പനിയുടെ ലേബര്‍ ക്യാമ്പിലേക്കാണ് യൂത്ത് ഇന്ത്യ പ്രവര്‍ത്തകര്‍ ഭക്ഷ്യ വസ്തുക്കളുമായി സഹായത്തിനെത്തിത്.

രണ്ടായിരത്തി പതിനഞ്ച് നവംബര്‍ മുതല്‍ ശമ്പളം ലഭിക്കാതെ തൊഴിലാളികള്‍ ദുരിതത്തിലായ സംഭവം മീഡിയവണ്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതോടെയാണ് യൂത്ത് ഇന്ത്യ പ്രവര്‍ത്തകര്‍ സഹായവുമായി രംഗത്തെത്തിയത്. ദമാം ഘടകത്തിലെ പ്രവര്‍ത്തകര്‍ ക്യാമ്പ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. ദമ്മാമിലെ പ്രമുഖ ബിസിനസ്സ് സംരംഭകരെ സമീപിച്ച് സഹായം തേടുകയായിരുന്നു. ദമ്മാം മൊത്ത വ്യാപാര മാർക്കറ്റിലെ കച്ചവടക്കാര്‍ അറുനൂറ് കിലോ പച്ചക്കറികള്‍ സംഭാവനയായി നല്‍കി. രണ്ടായിരം കിലോ വരുന്ന അരി ഉള്‍പ്പെടുന്ന പല വ്യഞ്ജന വസ്തുക്കള്‍ വിവിധ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങലില്‍ നിന്നുമായി ശേഖരിച്ചു. രണ്ടു ഘട്ടങ്ങളിലായി ശേഖരിച്ച നിത്യോപയോഗ വസ്തുക്കൾ പ്രത്യേകം കിറ്റുകളിലാക്കി തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്തു.

പല തൊഴിലാളികളുടെയും താമസ രേഖയുടെയും ഇൻഷുറൻസ് കാർഡിന്‍റെയും കാലാവധി തീർന്നതിനാൽ അടിയന്തിര ചികിത്സ പോലും തേടാനാവാത്ത അവസ്ഥയിലാണ്. അതിനാല്‍ തൊഴിലാളികള്‍ക്ക് ചികിത്സാ സൌകര്യങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് യൂത്ത് ഇന്ത്യ പ്രവര്‍ത്തകര്‍. വിവിധ ആശുപത്രി അധികൃതരെ സമീപിച്ച് അടിയന്ത പിരഹാരത്തിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

TAGS :

Next Story