Quantcast

ദുബൈയില്‍ ഇന്ന് മുതല്‍ പുതുക്കിയ പാര്‍ക്കിംഗ് നിരക്കുകള്‍

MediaOne Logo

admin

  • Published:

    2 Dec 2017 4:22 AM IST

ദുബൈയില്‍ ഇന്ന് മുതല്‍ പുതുക്കിയ പാര്‍ക്കിംഗ് നിരക്കുകള്‍
X

ദുബൈയില്‍ ഇന്ന് മുതല്‍ പുതുക്കിയ പാര്‍ക്കിംഗ് നിരക്കുകള്‍

ഉച്ച സമയത്ത് ലഭിച്ചിരുന്ന സൗജന്യ പാര്‍ക്കിങ് ഇളവും ഇതോടെ ഇല്ലാതാകും. 

ദുബൈ നഗരത്തില്‍ പുതുക്കിയ പാര്‍ക്കിംഗ് നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ഉച്ച സമയത്ത് ലഭിച്ചിരുന്ന സൗജന്യ പാര്‍ക്കിങ് ഇളവും ഇതോടെ ഇല്ലാതാകും.

ദുബൈ നഗരത്തിലെ എ, ബി സോണുകളിലെ പാര്‍ക്കിംഗ് നിരക്കാണ് ശനിയാഴ്ച മുതല്‍ വര്‍ധിപ്പിക്കുന്നത്. ഇതോടൊപ്പം നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ ഉച്ചക്ക് ഒന്ന് മുതല്‍ നാലുവരെ ലഭിച്ചിരുന്ന സൗജന്യപാര്‍ക്കിംഗ് ആനുകൂല്യവും ഇല്ലാതാകും. രാവിലെ എട്ട് മുതല്‍ രാത്രി പത്തുവരെ പണം നല്‍കി മാത്രമേ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയൂ. നേരത്തേ രാത്രി ഒന്പത് വരെ പണം നല്‍കിയാല്‍ മതിയായിരുന്നു.

വാണിജ്യമേഖലയിലും റോഡരികിലുമുള്ള എ സോൺ പാര്‍ക്കിംഗ് ലോട്ടുകളിലെ പാര്‍ക്കിങ് നിരക്ക് മണിക്കൂറിന് രണ്ട് ദിര്‍ഹം എന്നത് നാലു ദിര്‍ഹമായി വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍, രണ്ട് ദിര്‍ഹത്തിന് അരമണിക്കൂര്‍ വാഹനം നിര്‍ത്തിയിടാന്‍ സൗകര്യമുണ്ടാകും. ബി സോണില്‍ വാഹനം നിര്‍ത്തിയിടുന്നതിന് ഇനി മുതല്‍ മണിക്കൂറില്‍ മൂന്ന് ദിര്‍ഹം ഈടാക്കും. ആര്‍ടിഎയുടെ ബഹുനില പാര്‍ക്കിംഗ് മേഖലയിലെ നിരക്ക് മണിക്കൂറില്‍ മൂന്നില്‍ നിന്ന് അഞ്ച് ദിര്‍ഹമായി ഉയര്‍ത്തിയിട്ടുണ്ട്. സീസണല്‍ പാര്‍ക്കിംഗ് കാര്‍ഡുകളുടെ നിരക്കും ഇരട്ടിയോളം ഉയര്‍ത്തി.

മൊത്തം പാര്‍ക്കിംഗ് മേഖലയുടെ 23 ശതമാനത്തില്‍ മാത്രമാണ് നിരക്ക് വര്‍ധന എന്നാണ് ആര്‍ടിഎ വിശദീകരിക്കുന്നത്. എന്നാല്‍, ദേര, ബര്‍ദുബൈ മേഖലയില്‍ താമസിക്കുന്ന വാഹനഉടമകള്‍ക്ക് നിരക്ക് വര്‍ധന തിരിച്ചടിയായി മാറും.

TAGS :

Next Story