അപകടത്തില്‍ മരണപ്പെട്ട അമീര്‍ മന്‍സൂറിന്റെ ഖബറടക്കം ഇന്ന്

അപകടത്തില്‍ മരണപ്പെട്ട അമീര്‍ മന്‍സൂറിന്റെ ഖബറടക്കം ഇന്ന്
മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച റിയാദില്‍ നടക്കുമെന്ന് വിജ്ഞാപനത്തില്‍ റോയല്‍ കോര്‍ട്ട് അറിയിച്ചു
അസീറില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട അമീര്‍ മന്‍സൂറിന്റെ ഖബറടക്കം ഇന്ന്. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച റിയാദില്‍ നടക്കുമെന്ന് വിജ്ഞാപനത്തില്‍ റോയല്‍ കോര്‍ട്ട് അറിയിച്ചു.മരണപ്പെട്ട മന്‍സൂറിന്റെ പിതാവും മുന്‍ കിരീടാവകാശിയുമായിരുന്ന അമീര്‍ മുഖ്റിന്‍ ബിന്‍ അബ്ദുല്‍ അസീസിനെ സല്‍മാന്‍ രാജാവ് സന്ദര്‍ശിച്ചു.
അബഹയിൽ നിന്ന് 60 കിലോമീറ്റർ അകലെ തീരദേശത്തോട് ചേര്‍ന്നാണ് അപകടം. മഹൈല്‍ അസീര്‍ മുനിസിപ്പാലിറ്റിയില്‍ പദ്ധതികളുടെ അവലോകനത്തിന് എത്തിയതായിരുന്നു ഗവര്‍ണറും സംഘവും. സാഹിലിയ മേഖലയില്‍ പരിശോധന പൂര്‍ത്തിയാക്കി ഇവര്‍ വൈകീട്ട് ഹെലികേപ്റ്ററില്‍ കയറി. പറന്നുയര്‍ന്ന് അല്‍പ സമയത്തിനകം ഹെലികോപ്റ്ററ്‍ റഡാറില്‍ നിന്നും അപ്രത്യക്ഷമായി. പിന്നീട് യമന്‍ അതിര്‍ത്തിയോടടുത്ത അബഹയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതായി കണ്ടെത്തുകയായിരുന്നു. അപകട കാരണം വ്യക്തമല്ല.
അസീർ മേഖല ഡെപ്യൂട്ടി ഗവർണർക്കൊപ്പം അസീർ മേഖല മേയർ, ഗവർണറേറ്റ് അണ്ടർ സെക്രട്ടറി, മാനേജർ തുടങ്ങിയവരടക്കം 7 പേരും തല്‍ക്ഷണം മരിച്ചു. മേഖലയില്‍ ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 2015 ഏപ്രിലില്‍ കിരീടാവകാശിയായിരുന്ന മുഖ് രിന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ മകനാണ് മരിച്ച അമീര്‍ മന്‍സൂര്‍. മേഖലയിലെ ജനകീയനായ ഭരണാധികാരിയായിരുന്നു അദ്ദേഹം.
Adjust Story Font
16

