Quantcast

അപകടത്തിന്റെ ഞെട്ടല്‍ മാറാതെ യാത്രക്കാര്‍

MediaOne Logo

Sithara

  • Published:

    16 Dec 2017 12:41 PM IST

അപകടത്തിന്റെ ഞെട്ടല്‍ മാറാതെ യാത്രക്കാര്‍
X

അപകടത്തിന്റെ ഞെട്ടല്‍ മാറാതെ യാത്രക്കാര്‍

വന്‍ദുരന്തമാണ് സമയോചിതമായ രക്ഷാപ്രവര്‍ത്തനം കൊണ്ട് മാത്രം വഴിമാറിയത്.

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനം ദുബൈയിലിറങ്ങി നിമിഷങ്ങള്‍ക്കകമാണ് തീപിടിച്ചത്. എന്നാല്‍ പുക അകത്തേക്ക് എത്തുന്നത് വരെ വിമാനം അപകടത്തില്‍പ്പെട്ട വിവരം യാത്രക്കാര്‍ അറിഞ്ഞിരുന്നില്ല. വന്‍ദുരന്തമാണ് സമയോചിതമായ രക്ഷാപ്രവര്‍ത്തനം കൊണ്ട് മാത്രം വഴിമാറിയത്.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ ലാന്‍ഡിംഗ് സമയത്ത് പകര്‍ത്തിയ മൊബൈല്‍ ദൃശ്യങ്ങളിലൊന്നും വിമാനം അപകടത്തില്‍പ്പെട്ട സൂചനകളില്ല. എന്നാല്‍ നിമിഷങ്ങള്‍ക്കകം കാര്യങ്ങള്‍ മാറി മറിഞ്ഞു. തീയണക്കാനും പരിക്കേറ്റവരെ ചികില്‍സിക്കാനും വിമാനത്താവളം സര്‍വസജ്ജമായിരുന്നു.
ഹാന്‍ഡ് ലഗേജ് മാത്രം കൈയില്‍കരുതിയാണ് പലരും പുറത്തേക്ക് ഓടിയത്. വിലപ്പെട്ട രേഖകള്‍ കത്തിനശിച്ചു. രക്ഷപ്പെട്ടവര്‍ ഇപ്പോഴും അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും മുക്തരല്ല. അദ്ഭുതകരമായ രക്ഷപ്പെടലിന്റെ നന്ദി സൂചകമായി വിമാനജീവനക്കാര്‍ വരെ റൺവേയില്‍ സാഷ്ടാംഗം വീണു.

TAGS :

Next Story