Quantcast

ഒമാനില്‍ കമ്പനികളുടെ കൈവശമുള്ള വസ്​തുവകകളുടെ ഉടമസ്ഥാവകാശം കര്‍ക്കശമാക്കി

MediaOne Logo

Jaisy

  • Published:

    17 Dec 2017 5:14 AM GMT

ഒമാനില്‍ കമ്പനികളുടെ കൈവശമുള്ള വസ്​തുവകകളുടെ ഉടമസ്ഥാവകാശം കര്‍ക്കശമാക്കി
X

ഒമാനില്‍ കമ്പനികളുടെ കൈവശമുള്ള വസ്​തുവകകളുടെ ഉടമസ്ഥാവകാശം കര്‍ക്കശമാക്കി

വസ്തുവിന്റെ മൂല്യം കൊമേഴ്സ്യൽ രജിസ്റ്ററിൽ കാണിച്ചിരിക്കുന്ന കമ്പനിയുടെ മൂലധനത്തോട്​ പൊരുത്തമുള്ളതായിരിക്കണം

ഒമാനില്‍ കമ്പനികളുടെ കൈവശമുള്ള വസ്​തുവകകളുടെ ഉടമസ്ഥാവകാശം കർക്കശമാക്കി ഭവന വകുപ്പ്​ മന്ത്രി ശൈഖ്​ സൈഫ്​ ബിൻ മുഹമ്മദ്​ അൽ ഷബീബി ഉത്തരവിട്ടു. സ്വദേശികളുടെയും ജി.സി.സി പൗരൻമാരുടെയും ഉടമസ്​ഥതയിലുള്ള കമ്പനികൾക്ക്​ രാജ്യത്തെ നിയമം അനുശാസിക്കുന്ന പ്രവർത്തനത്തിനാവശ്യമായ ഭൂമിയും വസ്തുവകകളുമാണ്​ കൈവശം വെക്കാൻ അനുമതിയുണ്ടാവുകയുള്ളൂവെന്ന്​ ഉത്തരവിൽ ചൂണ്ടികാണിക്കുന്നു.

വസ്തുവിന്റെ മൂല്യം കൊമേഴ്സ്യൽ രജിസ്റ്ററിൽ കാണിച്ചിരിക്കുന്ന കമ്പനിയുടെ മൂലധനത്തോട്​ പൊരുത്തമുള്ളതായിരിക്കണം. അഡ്മിനിസ്ട്രേറ്റീവ്​ ഓഫീസ്​, വെയർഹൗസുകൾ, തുടങ്ങി കമ്പനിയുമായി ബന്ധപ്പെട്ട കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള സ്ഥലത്തിന്​ മാത്രമാകും ഉടമസ്ഥതാവകാശം ബാധകം. കീഴിലുള്ള സ്ഥലം പദ്ധതിക്ക്​ യഥാർഥത്തിൽ വേണ്ടതിലും അധികമാവുകയും ചെയ്യരുത്​. പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലത്തെ മാത്രം വസ്​തുക്കൾക്കായിരിക്കും കമ്പനിയുടെ ഉടമസഥാവകാശം ബാധകം. ഒമാനിൽ രജിസ്​റ്റർ ചെയ്യാത്ത പത്തിൽ കുറയാത്ത തൊഴിലാളികൾ കമ്പനിക്ക്​ ഉണ്ടായിരിക്കുകയും വേണം. മറിച്ചുവിറ്റ്​ ലാഭം നേടുകയെന്ന ഉദ്ദേശ്യത്തോടെയാകരുത്​ വസ്തു സ്വന്തമാക്കുന്നത്​. രജിസ്റ്റർ ചെയ്ത്​ നാലുവർഷം പിന്നിടാതെ ഭൂമി കൈമാറ്റം ചെയ്യുന്നത്​ അനുവദനീയമായിരിക്കില്ല. എന്ത്​ ആവശ്യം കാണിച്ചാണോ ഭൂമി സ്വന്തമാക്കിയത്​ ആ പ്രവർത്തനങ്ങൾ നടത്താതെ ഭൂമി കൈമാറുന്നത്​ അനുവദനീയമായിരിക്കില്ല. കമ്പനികൾ സ്​ഥലങ്ങൾ മൂന്നാം കക്ഷികൾക്ക്​ പാട്ടത്തിന്​ നൽകരുതെന്നും രണ്ടാം ഖണ്ഡികയിൽ വ്യവസ്ഥ ചെയ്യുന്നു. ടൂറിസം പദ്ധതികൾക്കായുള്ള സ്ഥലങ്ങൾക്ക്​ മാത്രമേ ഈ വ്യവസ്ഥയിൽ നിന്ന്​ ഇളവുണ്ടായിരിക്കുകയുള്ളൂ.

TAGS :

Next Story