Quantcast

ദുബൈയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സാങ്കേതിക സൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടി

MediaOne Logo

admin

  • Published:

    18 Dec 2017 1:11 PM IST

ദുബൈയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സാങ്കേതിക സൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടി
X

ദുബൈയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സാങ്കേതിക സൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടി

സ്വകാര്യ ആശുപത്രികളിലെ സാങ്കേതിക സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടി ലഭ്യമാക്കുന്നതിന് ദുബൈ ഹെല്‍ത്ത് അതോറിറ്റി എട്ട് സ്വകാര്യ ആശുപത്രികളുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടു

സ്വകാര്യ ആശുപത്രികളിലെ സാങ്കേതിക സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടി ലഭ്യമാക്കുന്നതിന് ദുബൈ ഹെല്‍ത്ത് അതോറിറ്റി എട്ട് സ്വകാര്യ ആശുപത്രികളുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടു. ഇതനുസരിച്ച് ദുബൈ റാശിദ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങള്‍ കൂടി ഉപയോഗിക്കാന്‍ സാധിക്കും.

ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ തമ്മിലെ സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് എട്ട് സ്വകാര്യ ആശുപത്രികളുമായി ദുബൈ ഹെല്‍ത്ത് അതോറ്റിറ്റി ധാരണയിലെത്തിയത്. സുലൈമാന്‍ ഹബീബ് ഹോസ്പിറ്റില്‍, സൗദി ജര്‍മന്‍ ഹോസ്പിറ്റല്‍, ഇറാനിയന്‍ ഹോസ്പിറ്റല്‍, പ്രൈം ഹോസ്പിറ്റല്‍, മെഡ്കെയര്‍ ആശുപത്രി, സെഹ്റ ഹോസ്പിറ്റല്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍, ഇന്റര്‍നാഷണല്‍ മോഡേണ്‍ ഹോസ്പിറ്റല്‍ എന്നീ സ്വകാര്യ ആശുപത്രികളുമായാണ് ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് ആല്‍ ഖാത്തമി എം ഒ യു ഒപ്പിട്ടത്. ദുബൈ സര്‍ക്കാറിന് കീഴിലെ റാശിദ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കാണ് ധാരണയുടെ ഗുണഫലം ലഭിക്കുക.

ജനങ്ങള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ പുതിയ സാങ്കേതിക സൗകര്യങ്ങളും വൈദഗ്ധ്യവും പരസ്പരം കൈമാറാനാണ് ധാരണ. ദുബൈയിലെ ആരോഗ്യരംഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ സ്വകാര്യ ആശുപത്രികള്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് ഹുമൈദ് ആല്‍ ഖാത്തമി പറഞ്ഞു.

TAGS :

Next Story