Quantcast

അബൂദബിയിലെ റോഡുകളില്‍ കൂടുതല്‍ റഡാര്‍ ക്യാമറകള്‍ വരുന്നു

MediaOne Logo

Jaisy

  • Published:

    28 Dec 2017 8:36 AM GMT

അബൂദബിയിലെ റോഡുകളില്‍ കൂടുതല്‍ റഡാര്‍ ക്യാമറകള്‍ വരുന്നു
X

അബൂദബിയിലെ റോഡുകളില്‍ കൂടുതല്‍ റഡാര്‍ ക്യാമറകള്‍ വരുന്നു

ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാനാണ് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതെന്ന് അബൂദബി പൊലീസ് പറഞ്ഞു

അബൂദബിയിലെ റോഡുകളില്‍ കൂടുതല്‍ റഡാര്‍ ക്യാമറകള്‍ വരുന്നു. ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാനാണ് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതെന്ന് അബൂദബി പൊലീസ് പറഞ്ഞു.

വേഗപരിധി ലംഘിച്ച്​ ചീറിപ്പായുന്നവർ നഗരത്തിലെ റോഡുകളിൽ പൂർണമായും നിരീക്ഷണത്തിലാവും. ട്രാഫിക്​ സിഗ്നലുകളിൽ നിയമം ലംഘിച്ച്​ കടക്കുന്ന വാഹനങ്ങൾക്കു മേലും പിടി വീഴുമെന്ന്​ അബൂദബി പൊലീസ്​ റോഡ്​ സുരക്ഷാ വിഭാഗം ഡയറക്ടർ ലഫ്​. കേണൽ മുഹമ്മദ്​ അൽ ശെഹി മുന്നറിയിപ്പു നൽകി. ക്യാമറാ വിന്യാസത്തിന്റെ മൂന്നാം ഘട്ടമാണ്​ ഇനി നടക്കുന്നത്​. ആദ്യ ഘട്ടങ്ങൾ വിജയകരമായിരുന്നുവെന്നും നിയമ ലംഘനങ്ങൾ കുറക്കാൻ സഹായിച്ചുവെന്നും അധികൃതർ പറഞ്ഞു. അപകടങ്ങളും അപകട മരണങ്ങളും വലിയ തോതിൽ കുറക്കാൻ മൂന്നു വർഷം കൊണ്ടായി. അബൂദബി, അൽ ​ഐൻ, ധഫ്ര മേഖലകളിലെ ഇന്റര്‍ചേഞ്ചുകളിലും കൂടുതല്‍ കാമറകൾ സ്ഥാപിക്കും.

TAGS :

Next Story