Quantcast

ദുബൈ ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെടുത്താനുള്ള സമയപരിധി അവസാനിച്ചു

MediaOne Logo

Ubaid

  • Published:

    1 Jan 2018 6:16 PM GMT

ദുബൈ ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെടുത്താനുള്ള സമയപരിധി അവസാനിച്ചു
X

ദുബൈ ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെടുത്താനുള്ള സമയപരിധി അവസാനിച്ചു

ആരോഗ്യ ഇന്‍ഷൂറന്‍സില്ലെങ്കില്‍ സ്പോര്‍ണസര്‍മാര്‍ ത​ന്‍റെ സ്​ഥാപനത്തിലെ ഓരോ വ്യക്തിക്കും മാസം 500 ദിര്‍ഹം വീതം പിഴയടക്കണം.

ദുബൈയിലെ മുഴുവൻ താമസക്കാരെയും ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെടുത്താനുള്ള സമയപരിധി അവസാനിച്ചു. ആശ്രിതവീസയിൽ ഉള്ളവരെയും തൊഴിലാളികളെയും ഇൻഷുറൻസിൽ ഉൾപ്പെടുത്താത്ത സ്‌പോൺസർമാർ, തൊഴിലുടമകൾ എന്നിവരിൽ നിന്നു നാളെ മുതൽ പിഴ ഈടാക്കാനാണ്​ തീരുമാനം.

ആരോഗ്യ ഇന്‍ഷൂറന്‍സില്ലെങ്കില്‍ സ്പോര്‍ണസര്‍മാര്‍ ത​ന്‍റെ സ്​ഥാപനത്തിലെ ഓരോ വ്യക്തിക്കും മാസം 500 ദിര്‍ഹം വീതം പിഴയടക്കണം. സ്വന്തം കുടുംബാംഗങ്ങളെ സ്പോണ്‍സര്‍ ചെയ്ത പ്രവാസികളും ഇതു നല്‍കേണ്ടി വരും. ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാത്ത കന്പനികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല. കഴിഞ്ഞ ജൂണ്‍ 30 വരെയാണ് മുഴുവന്‍ ദുബൈ നിവാസികള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് സ്വന്തമാക്കാന്‍ സമയം അനുവദിച്ചത്. കാലപരിധി പിന്നീട് പല ഘട്ടങ്ങളായി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു. 43 ലക്ഷത്തോളം പേര്‍ ഇതിനകം ആരോഗ്യ ഇന്‍ഷൂന്‍സ് എടുത്തതായാണ് കണക്ക്. ബാക്കിയുള്ളവര്‍ക്കായാണ് അധികൃതരുടെ മുന്നറിയിപ്പ്. ഈവര്‍ഷം ഡിസംബറോടെ സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കും.

പ്രതിമാസ വരുമാനം 4,000 ദിർഹത്തിലും ചുവടെയുള്ളവരാണെങ്കിൽ ചുരുങ്ങിയത് 550 ദിർഹം മുതൽ 700 ദിർഹം വരെ വാർഷിക പ്രീമിയമുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിരിക്കണമെന്നായിരുന്നു ചട്ടം.

ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതിയിൽ ഉൾപ്പെട്ട ഒരാൾക്കുള്ള ചികിൽസാ സഹായം തടയുന്ന സ്‌പോൺസർക്ക് എതിരെയും നടപടിയുണ്ടാകുമെന്നു നിയമം വ്യവസ്‌ഥ ചെയ്യുന്നു.

TAGS :

Next Story