Quantcast

റമദാനിൽ ഭിക്ഷാടനം നടത്തുന്ന വിദേശികള്‍ക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

MediaOne Logo

admin

  • Published:

    6 Jan 2018 7:53 PM GMT

ഭിക്ഷാടനം നടത്തുന്ന വിദേശികളെ നാടുകടത്തുമെന്നും ഇത് തടയാന്‍ രഹസ്യപ്പോലീസ് നിരീക്ഷണത്തിനിറങ്ങും എന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു

റമദാനിൽ ഭിക്ഷാടനം നടത്തുന്ന വിദേശികളെ നാടുകടത്തുമെന്നു കുവൈത്ത് ആഭ്യന്തര മന്ത്രാലയം . യാചന തടയാൻ രഹസ്യപ്പോലീസ് നിരീക്ഷണത്തിനിറങ്ങും. മസ്ജിദുല്‍ കബീര്‍ കോമ്പൗണ്ടിന് പുറത്തെ മൈതാനങ്ങള്‍ രാത്രി നമസ്കാരങ്ങള്‍ക്കായി ഉപയോഗിക്കില്ലന്ന് മതകാര്യമന്ത്രാലയം അറിയിച്ചു .

പള്ളികളും വ്യാപാര കെന്ദ്രങ്ങളിലും മറ്റും ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവരെ പിടികൂടുന്നതിനായി ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘങ്ങള്‍ രൂപവല്‍ക്കരിച്ചതായി ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു . രഹസ്യാന്വേഷണ വിഭാഗത്തിലെയുംതാമസകാര്യവകുപ്പിലെയും ഉദ്യോഗസ്ഥരുൾപ്പെടുന്നതാണ് നിരീക്ഷണ സംഘങ്ങൾ . യാചനക്കിടെ പിടിക്കപ്പെടുന്ന വിദേശികളെ വിചാരണയില്ലാതെ നാടുകടത്തും . യാചകരെ നാടുകടത്തുന്നതിന് പുറമേ ഇവരെ രാജ്യത്തത്തെിച്ച സ്പോണ്‍സര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകും . ബിദൂനികളാണ് പിടിയിലാകുന്നതെങ്കില്‍ നാടുകടത്താതെ തന്നെ ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കും ഗൾഫ് പൗരന്മാരെ ഭിക്ഷാടനത്തിന് പിടികൂടിയാൽ കുറ്റം ആവർത്തിക്കില്ലെന്ന് ഉറപ്പുവാങ്ങുകയാണ് ചെയ്യുകയെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

അതിനിടെ സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഇത്തവണ മസ്ജിദുൽ മസ്ജിദുല്‍ കബീര്‍ കോമ്പൗണ്ടിന് പുറത്തെ മൈതാനങ്ങള്‍ രാത്രി നമസ്കാരങ്ങള്‍ക്കായി ഉപയോഗിക്കില്ളെന്ന് ഒൗഖാഫ് മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ദാവൂദ് അല്‍അസ്ഊസി അറിയിച്ചു. ഗതാഗതത്തിരക്ക് ഒഴിവാക്കാൻ നമസ്കാരത്തിന്എത്തുന്നവരെ പള്ളിപരിസരത്തെത്തിക്കാൻ ബസുകള്‍ ഏർപ്പെടുത്തിയിട്ടുണ്ട് . അത്താഴത്തിനും കുടിവെള്ളത്തിനുമുളള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട് . മസ്ജിദുല്‍ കബീറില്‍ പ്രാര്‍ഥനക്കത്തെുന്നവര്‍ക്ക് സഹായം ചെയ്യുന്നതിനായി നിരവധി സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചതായും താല്‍പര്യമുള്ളവര്‍ക്ക് ഇനിയും ഇതില്‍ പങ്കുചേരാമെന്നും ദാവൂദ് അല്‍ അസ്ഊസി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story