യുഎഇയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു

യുഎഇയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു
അമിത വേഗമാണ് അപകടങ്ങള്‍ക്ക് കാരണം
പിഴശിക്ഷ ഉൾപ്പടെ കടുത്ത നടപടികൾക്കിടയിലും യുഎഇയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. അമിത വേഗമാണ് അപകടങ്ങള്‍ക്ക് കാരണം. ഹൈവേകളിൽ വേഗപരിധി ലഘൂകരിച്ചും കൂടുതൽ ക്യാമറകൾ സ്ഥാപിച്ചും നിയമലംഘകരെ കണ്ടെത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
ഈ വർഷം ഡിസംബർ 23 വരെ യു.എ.ഇയിൽ ഉണ്ടായ റോഡപകടങ്ങളിൽ മരിച്ചത് 525 പേരാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഇതിൽ 230 പേർ മരിക്കാൻ ഇടയായത് അമിത വേഗത്തില്‍ വാഹനമോടിച്ചത് കാരണമാണ്.
പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അമിത വേഗത്തിനെതിരെ ജനുവരി ഒന്ന് മുതൽ ദേശീയ തലത്തിൽ ബോധവത്ക്കരണ പരിപാടികൾ ആരംഭിക്കും. അമിതവേഗം കൊലപാതകത്തിലെത്തരുതെന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന ക്യാമ്പയിന്‍ മൂന്ന് മാസം നീളും. ഇതിന്റെ ഭാഗമായി സർവകലാശാലകളിലും സ്പോർട്സ് ക്ലബുകളിലും ബോധവൽക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ലഘുലേഖ വിതരണവും നടത്തും. ഷോപ്പിങ് മാളുകളിലും മറ്റ് സ്ഥലങ്ങളിലും പ്രദർശനങ്ങളും മറ്റും ഉണ്ടാവുകയും ചെയ്യും. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായജിന്റെ നേതൃത്വത്തിലായിരിക്കും ബോധവൽക്കരണ പരിപാടികൾ.
ഈ വർഷം 80 കിലോമീറ്റർ വേഗപരിധി ലംഘിച്ച് വാഹനമോടിച്ച 5395 പേരിൽ നിന്ന് ഫൈൻ ഈടാക്കിയിട്ടുണ്ട്. ശൈഖ് സായദ് റോഡിലും എമിറേറ്റ് റോഡിലും പരമാവധി വേഗം കുറച്ചത് ഉള്‍പ്പെടെ നിരവധി നടപടികൾ സ്വീകരിച്ചത് ഫലം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Adjust Story Font
16

