Quantcast

ലോക കേരള സഭാ സമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പിനെ ചൊല്ലി ആക്ഷേപം

MediaOne Logo

Sithara

  • Published:

    3 Feb 2018 6:28 PM GMT

ലോക കേരള സഭാ സമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പിനെ ചൊല്ലി ആക്ഷേപം
X

ലോക കേരള സഭാ സമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പിനെ ചൊല്ലി ആക്ഷേപം

അർഹരായ പലരെയും ഉൾപ്പെടുത്തുന്നതിന് പകരം രാഷ്​ട്രീയ കക്ഷികൾക്കിടയിലെ വീതംവെപ്പാണ്​ നടന്നതെന്നാണ്​ ​പ്രധാന ആരോപണം.

ലോക കേരള സഭയുടെ ആദ്യ സമ്മേളനത്തിന് അംഗങ്ങളെ തെരഞ്ഞെടുത്തതിനെ ചൊല്ലി ആക്ഷേപം ശക്തം. അർഹരായ പലരെയും ഉൾപ്പെടുത്തുന്നതിന് പകരം രാഷ്​ട്രീയ കക്ഷികൾക്കിടയിലെ വീതംവെപ്പാണ്​ നടന്നതെന്നാണ്​ ​പ്രധാന ആരോപണം. പ്രവാസലോകത്തു നിന്നുള്ള സ്​ത്രീകൾക്കും മതിയായ പ്രാതിനിധ്യം ലഭിച്ചില്ല.

പ്രവാസി പ്രശ്​നങ്ങൾ കൂട്ടായി ചർച്ച ചെയ്യാനുള്ള ഏറ്റവും മികച്ച വേദി എന്ന നിലക്ക്​ ലോക കേരള സഭയെ വർധിച്ച താൽപര്യത്തോടെയാണ്​ പ്രവാസികൾ നോക്കിക്കണ്ടത്​. എന്നാൽ രാഷ്​ട്രീയ പക്ഷപാതിത്വം അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ പ്രകടമാണെന്ന കുറ്റപ്പെടുത്തലുമായി സാമൂഹിക പ്രവർത്തകർ രംഗത്തു വന്നു. പേരിന്​ ചില സാമൂഹിക പ്രവർത്തകരെ ഉൾപ്പെടുത്തിയിട്ടുണ്ട്​. ഭൂരിഭാഗം അംഗങ്ങളും ഭരണമുന്നണിയോട്​ ചേർന്നു നിൽക്കുന്നവരാണ്​.

​അപേക്ഷ ക്ഷണിച്ചതും തെരഞ്ഞെടുപ്പ് നടത്തിയതും ഒട്ടും സുതാര്യതയില്ലാതെ ആയതും വലിയ പോരായ്മയായി. ഇതിനായി ആരംഭിച്ച വെബ്​സൈറ്റില്‍ അപേക്ഷ ക്ഷണിച്ച വിവരം പോലും പല പ്രവാസി സാമൂഹിക പ്രവർത്തകരും സംഘടനകളും അറിയുന്നത്​ അംഗങ്ങളുടെ പട്ടിക പുറത്തുവരാൻ തുടങ്ങിയതോടെയാണ്​. അപേക്ഷാ തീയതി നീട്ടണമെന്നഭ്യർഥിച്ച്​ കൂട്ടായ്​മകൾ മുന്നോട്ടുവന്നത്​ സർക്കാർ പരിഗണിച്ചി​ല്ല. വനിതകളുടെ പ്രതിനിധികൾ തീരെ കുറഞ്ഞത്​ ഏറെ നിരാശക്കിടയാക്കി. നടി ആശാ ശരത്ത്​, മെറീന ജോസ്​ എന്നിവർ മാത്രമാണ്​ ഗൾഫ്​ മേഖലയി​ൽ നിന്നുള്ള വനിതാ പ്രതിനിധികൾ.

പ്രവാസം ഏറെ പ്രതിസന്ധികളും പ്രയാസങ്ങളും നേരിടേണ്ടി വരുന്ന നിലവിലെ സാഹചര്യത്തിൽ കുറേക്കൂടി മൂർത്തമായ നടപടികളാണ്​ ലോക കേരള സഭയിൽ നിന്ന്​ പ്രവാസലോകം കാത്തിരിക്കുന്നത്​.

TAGS :

Next Story