Quantcast

യാത്രക്കാരെ രക്ഷിക്കാന്‍ ജീവന്‍ വെടിഞ്ഞ ജാസിമിന് കണ്ണീരോടെ വിട

MediaOne Logo

Sithara

  • Published:

    21 Feb 2018 3:04 AM GMT

യാത്രക്കാരെ രക്ഷിക്കാന്‍ ജീവന്‍ വെടിഞ്ഞ ജാസിമിന് കണ്ണീരോടെ വിട
X

യാത്രക്കാരെ രക്ഷിക്കാന്‍ ജീവന്‍ വെടിഞ്ഞ ജാസിമിന് കണ്ണീരോടെ വിട

ദുബൈയില്‍ തീപിടിച്ച എമിറേറ്റ്സ് വിമാനത്തിലെ രക്ഷാപ്രവര്‍ത്തിനിടെ പൊള്ളലേറ്റ് മരിച്ച അഗ്നിശമന സേനാംഗം ജാസിം ഈസാ ഹസന്‍ ബലൂഷിയുടെ മൃതദേഹം മലയാളികള്‍ ഉള്‍പ്പെടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.

ദുബൈയില്‍ തീപിടിച്ച എമിറേറ്റ്സ് വിമാനത്തിലെ രക്ഷാപ്രവര്‍ത്തിനിടെ പൊള്ളലേറ്റ് മരിച്ച അഗ്നിശമന സേനാംഗം ജാസിം ഈസാ ഹസന്‍ ബലൂഷിയുടെ മൃതദേഹം മലയാളികള്‍ ഉള്‍പ്പെടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. റാസല്‍ഖൈമയിലെ കറാന്‍ ഗ്രാമത്തിലാണ് ജാസിമിന്റെ മയ്യത്ത് ഖബറടക്കിയത്. നാല് വര്‍ഷം മുന്‍പ് യുഎഇ സിവില്‍ഡിഫന്‍സില്‍ ചേര്‍ന്ന ജാസിം സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ജാസിമിന് അന്തിമോചാരമര്‍പ്പിക്കാന്‍ യുഎഇ ഭരണരംഗത്തുള്ളവരും പ്രവാസികളും റാസല്‍ഖൈമയിലെത്തി. ഇരുനൂറിലേറെ മലയാളികളുടെ ജീവന്‍ രക്ഷിക്കാന്‍ ജീവന്‍ വെടിഞ്ഞ ജാസിമിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലും ചര്‍ച്ച സജീവമാണ്.

TAGS :

Next Story