Quantcast

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ ഏറ്റവും കൂടുതലുള്ളത്​ കുവൈത്തില്‍

MediaOne Logo

Jaisy

  • Published:

    16 March 2018 3:09 AM IST

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ ഏറ്റവും കൂടുതലുള്ളത്​ കുവൈത്തില്‍
X

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ ഏറ്റവും കൂടുതലുള്ളത്​ കുവൈത്തില്‍

ദുബൈ ആസ്ഥാനമായുള്ള മിഡിലീസ്റ്റ്​ ഇക്കണോമിക്​ ഡൈജസ്റ്റ്​ ആണ്​ റിപ്പോർട്ട്​ പ്രസിദ്ധീകരിച്ചത്​.

അറബ്​ രാജ്യങ്ങളിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ ഏറ്റവും കൂടുതലുള്ളത്​ കുവൈത്തിലെന്ന്​ റിപ്പോർട്ട്​. ദുബൈ ആസ്ഥാനമായുള്ള മിഡിലീസ്റ്റ്​ ഇക്കണോമിക്​ ഡൈജസ്റ്റ്​ ആണ്​ റിപ്പോർട്ട്​ പ്രസിദ്ധീകരിച്ചത്​. അറബ്​ രാജ്യങ്ങളിലാകെ 185 ശതകോടി ഡോളറിന്റെ പങ്കാളിത്ത പദ്ധതിയുണ്ട്​.

കുവൈത്തിലെ പദ്ധതികളിൽ മൂന്നിൽ രണ്ട്​ ഭാഗത്തോളം ആസൂത്രണ ഘട്ടത്തിലാണുള്ളത്​. അഞ്ചോ ആറോ വർഷത്തിനകം നടപ്പാക്കുമെന്ന്​ കരുതുന്നവയാണിവ. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വകാര്യ പങ്കാളിത്തമുള്ള വികസന​ പദ്ധതികൾ ഇരട്ടിയായി. എണ്ണ വരുമാനത്തിൽ ഇടിവുവന്നതിനെ തുടർന്ന്​ സർക്കാറുകൾ പൊതുചെലവ്​ കുറച്ച്​ പദ്ധതി നടത്തിപ്പിന്​ സ്വകാര്യ പങ്കാളിത്തം കൂടുതലായി തേടുന്നുവെന്നാണ്​ ഇതിൽനിന്ന്​ മനസ്സിലാവുന്നത്​. 44.4 ശതകോടി ഡോളറിന്റെ പങ്കാളിത്ത പദ്ധതികളാണ്​ കുവൈത്തിലുള്ളത്​. 36 ശതകോടി ഡോളറുമായി ലിബിയയാണ്​ തൊട്ടുപിന്നിലുള്ളത്​. 27.6 ശതകോടി ഡോളറിന്റെ പി.പി.പി പദ്ധതിയുമായി യു.എ.ഇയാണ്​ മൂന്നാമത്​. സൗദി അറേബ്യയിൽ 17.5 ശതകോടി ഡോളറിന്റെ പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതിയാണുള്ളത്​. ധനസമാഹരണത്തിൽ മാത്രമല്ല, നിർവഹണത്തിലും നടത്തിപ്പിലും ​സ്വകാര്യ മേഖലക്ക്​ അവസരം നൽകുന്ന സ്ഥിതിയുണ്ട്​. വരും വർഷങ്ങളിൽ ഈ പ്രവണത വർധിക്കാന്‍ സാധ്യതയുണ്ട്. അടിസ്ഥാന സൗകര്യ വികസന രംഗത്തുൾപ്പെടെ സ്വകാര്യ മേഖലക്ക്​ കൂടുതൽ ഊന്നൽ നൽകുമെന്ന്​ കുവൈത്ത്​ വാണിജ്യ വ്യവസായ മന്ത്രി ഖാലിദ്​ അൽ റൗദാൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story