Quantcast

അഭ്യസ്തവിദ്യരായ സൌദി വനിതകള്‍ക്കായി തൊഴില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു

MediaOne Logo

Jaisy

  • Published:

    16 March 2018 4:08 PM GMT

അഭ്യസ്തവിദ്യരായ സൌദി വനിതകള്‍ക്കായി തൊഴില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു
X

അഭ്യസ്തവിദ്യരായ സൌദി വനിതകള്‍ക്കായി തൊഴില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു

മൂവായിരത്തോളം സൌദി യുവതികള്‍ക്ക് ജോലി നല്‍കാന്‍ സാധിച്ചതായി സംഘാടകര്‍ പറഞ്ഞു

അഭ്യസ്തവിദ്യരായ സൌദി വനിതകള്‍ക്കായി റിയാദില്‍ തൊഴില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. ഗ്ലൂവര്‍ക്ക് സംഘടിപ്പിച്ച മേളയില്‍ നൂറ് കണക്കിന് സൌദി വനിതകളാണ് വിവിധ മേഖലകളിലെ പുതിയ അവസരങ്ങള്‍ തേടിയെത്തിയത്. മൂവായിരത്തോളം സൌദി യുവതികള്‍ക്ക് ജോലി നല്‍കാന്‍ സാധിച്ചതായി സംഘാടകര്‍ പറഞ്ഞു.

ഓരോ വര്‍ഷവും സൌദിയില്‍ ബിരുദ പഠനം പൂര്‍ത്തിക്കി അഞ്ച് ലക്ഷത്തോളം യുവതികള്‍ പുറത്തിറങ്ങുന്നുണ്ട്. സ്വകാര്യ മേഖലയില്‍ താരതമ്യേന കുറഞ്ഞ ശമ്പളത്തിന് പരിചയ സമ്പന്നരായ വിദേശികളെ ലഭിക്കുന്നതിനാല്‍ തൊഴില്‍ വിപണിയില്‍ കടുത്ത മത്സരവും ഇവര്‍ നേരിടുന്നുണ്ട്. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ നിരവധി തൊഴിലുകള്‍ കണ്ടത്തൊന്‍ അവസരമൊരുക്കുന്നതായിരുന്നു പ്രദര്‍ശനം. എണ്‍പതോളം കമ്പനികളാണ് പ്രദര്‍ശത്തില്‍ പങ്കെടുത്തത്. തൊഴില്‍ സാധ്യതകള്‍ അന്വേഷിച്ച് നൂറ് കണക്കിന് സൌദി യുവതികളാണ് ഓരോ കമ്പനികളുടെയും കൌണ്ടറുകളിലെത്തിയത്. പഠനത്തോടൊപ്പം തുടരാവുന്ന ജോലി സാധ്യതകള്‍ അന്വേഷിച്ചെത്തിയവരും കുറവല്ല.

തൊഴില്‍ വിപണിയില്‍ സൗദി ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന പരിഷ്കരണം സ്വദേശി യുവതികള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് സന്ദര്‍ശകര്‍ പറഞ്ഞു. നിരവധി സ്വദേശി വനിതകളാണ് ഓരോ വര്‍ഷവും പുതുതായി സൌദി തൊഴില്‍ വിപണിയിലേക്ക് കടന്നു വരുന്നത്. ഈവര്‍ഷം മാത്രം അന്‍പതിനായിരത്തോളം സ്ത്രീകള്‍ പുതുതായി ജോലിയില്‍ പ്രവേശിച്ചതായി മാനവ വിഭവശേഷി വികസന ഫണ്ട് ഡയറക്ടര്‍ അബ്ദുല്‍ കരീം മുന്‍ജിം പറഞ്ഞു. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 30 ശതമാനമായി വര്‍ധിപ്പിക്കാനാണ് വിഷന്‍ 2030 ലക്ഷ്യം വെക്കുന്നത്.

TAGS :

Next Story