Quantcast

ഗള്‍ഫിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രം ദുബൈയില്‍

MediaOne Logo

admin

  • Published:

    18 March 2018 8:14 AM IST

ഗള്‍ഫിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രം ദുബൈയില്‍
X

ഗള്‍ഫിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രം ദുബൈയില്‍

ഗള്‍ഫിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രം ദുബൈയിലെ മുശ് റിഫ് പാര്‍ക്കില്‍ ഒരുങ്ങുന്നു.

ഗള്‍ഫിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രം ദുബൈയിലെ മുശ് റിഫ് പാര്‍ക്കില്‍ ഒരുങ്ങുന്നു. 40 ദശലക്ഷം ദിര്‍ഹം ചെലവിട്ട് നിര്‍മിക്കുന്ന കേന്ദ്രം ആഗസ്റ്റില്‍ പ്രവര്‍ത്തനസജ്ജമാകും.

രണ്ടുനിലകളിലായി 2656 ചതുരശ്രമീറ്ററില്‍ നിര്‍മിക്കുന്ന കൂറ്റന്‍ വാനനിരീക്ഷണ കേന്ദ്രത്തില്‍ ബഹിരാകാശ മ്യൂസിയം, ഗാലറി, തിയറ്റര്‍ തുടങ്ങിയവയുണ്ടാകും. ഒരുമീറ്റര്‍ നീളമുള്ളള ടെലിസ്കകോപ്പായിരിക്കും ഇവിടുത്തെ പ്രത്യേകത. ദുബൈ അസ്ട്രോണമി ഗ്രൂപ്പിന്റെ മേല്‍നോട്ടത്തില്‍ ദുബൈ നഗരസഭയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്. വാനനിരീക്ഷണം അറബികളുടെയും മുസ്ലിംകളുടെയും സംസ്കകാരത്തിന്റെ ഭാഗമാണ്. അത് പുതുതലമുറയില്‍ നിലനിര്‍ത്തുക കൂടി ലക്ഷ്യമാണെന്ന് ദുബൈ അസ്ട്രോണമി ഗ്രൂപ്പ് സി.ഇ.ഒയും പ്രശസ്ത വാനനിരീക്ഷകനുമായ ഹസന്‍ അല്‍ അഹ്മദ് അല്‍ ഹരീരി പറഞ്ഞു.

നിര്‍മാണത്തിന് ശേഷം അസ്ട്രോണമി ഗ്രൂപ്പിന് കൈമാറും. മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സഞ്ചാരികള്‍ക്കുമായി നിരവധി പരിപാടികള്‍ ഇവിടെ സംഘടിപ്പിക്കും. എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ശില്‍പശാലകളും സെമിനാറുകളും സംഘടിപ്പിക്കും. പൂര്‍ണമായും കെട്ടിടത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങളും ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

TAGS :

Next Story