Quantcast

ദുബൈയിലെ രണ്ട് പ്രധാന ഹൈവേകളുടെ വേഗപരിധി ഞായറാഴ്ച മുതല്‍ കുറയും

MediaOne Logo

admin

  • Published:

    2 April 2018 6:06 AM IST

ദുബൈയിലെ രണ്ട് പ്രധാന ഹൈവേകളുടെ വേഗപരിധി ഞായറാഴ്ച മുതല്‍ കുറയും
X

ദുബൈയിലെ രണ്ട് പ്രധാന ഹൈവേകളുടെ വേഗപരിധി ഞായറാഴ്ച മുതല്‍ കുറയും

മുഹമ്മദ് ബിന്‍ സായിദ് റോഡിലും, എമിറേറ്റ്സ് റോഡിലും ഞായറാഴ്ച മുതൽ വേഗപരിധി കുറയും. മണിക്കൂറിൽ 110 കീ.മീ. ആണ് പരമാവധി വേഗം

ദുബൈയിലെ രണ്ട് പ്രധാന ഹൈവേകളുടെ വേഗപരിധി കുറക്കാനുള്ള തീരുമാനം ഞായറാഴ്ച മുതൽ നിലവിൽ വരും. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവയുടെ വേഗപരിധിയാണ് മണിക്കൂറില്‍ 110 കിലോമീറ്ററാക്കി ചുരുക്കുന്നത്.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലും, എമിറേറ്റ്സ് റോഡിലും നേരത്തേ മണിക്കൂറില്‍ 120 കിലോമീറ്റായിരുന്നു വേഗപരിധി. ഈമാസം 15 മുതല്‍ ഈ വേഗപരിധി മണിക്കൂറില്‍ 110 കിലോമീറ്ററായി കുറയും. വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിച്ചില്ലെങ്കില്‍ റഡാര്‍ കാമറകളില്‍ കുടുങ്ങും. ഇക്കാര്യമറിയിച്ച് റോഡുകൾക്ക് സമീപം ആർ ടി എ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ റോഡുകളുടെ ദുബൈ എമിറേററ്റിലൂടെ കടന്നുപോകുന്ന ഭാഗത്ത് മാത്രമാണ് ഈ നിയന്ത്രണം. മറ്റ് എമിറേറ്റുകളില്‍ പഴയ വേഗപരിധി തുടരും. അമിതവേഗം മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ഷാർജ, അജ്മാൻ എമിറേറ്റുകളിൽ താമസിക്കുന്ന പ്രവാസികൾ ദുബൈയിലെ ജോലി സ്ഥലത്തേക്ക് എത്താൻ ആശ്രയിക്കുന്ന പ്രധാന രണ്ട് ഹൈവേകളിലാണ് വേഗ പരിധി കുറക്കുന്നത്.

TAGS :

Next Story