Quantcast

യുഎഇയുടെ സർക്കാർ ആശയവിനിമയ നയത്തിന്​ അംഗീകാരം

MediaOne Logo

Jaisy

  • Published:

    8 April 2018 5:47 AM IST

യുഎഇയുടെ സർക്കാർ ആശയവിനിമയ നയത്തിന്​ അംഗീകാരം
X

യുഎഇയുടെ സർക്കാർ ആശയവിനിമയ നയത്തിന്​ അംഗീകാരം

മെച്ചപ്പെട്ട ആശയവിനിമയ രീതി സാധ്യമാക്കാനും ഫെഡറൽ സ്​ഥാപനങ്ങൾക്കുള്ള സർക്കാർ ആശയവിനിമയ സംവിധാനം പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ള ദേശീയ പരിഗണനകളും നയപരമായ ലക്ഷ്യങ്ങളും ഉൾക്കൊള്ളുന്നതാണ്​ സർക്കാർ ആശയവിനിമയ നയം

യുഎഇയുടെ സർക്കാർ ആശയവിനിമയ നയത്തിന്​ അംഗീകാരം. ​ മെച്ചപ്പെട്ട ആശയവിനിമയ രീതി സാധ്യമാക്കാനും ഫെഡറൽ സ്​ഥാപനങ്ങൾക്കുള്ള സർക്കാർ ആശയവിനിമയ സംവിധാനം പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ള ദേശീയ പരിഗണനകളും നയപരമായ ലക്ഷ്യങ്ങളും ഉൾക്കൊള്ളുന്നതാണ്​ സർക്കാർ ആശയവിനിമയ നയം .

യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അധ്യക്ഷത വഹിച്ച മന്ത്രിസഭ യോഗമാണ്​ അനുമതി നൽകിയത്​. ജനങ്ങളുടെ മുൻഗണനകളെ പോലെ നമുക്ക്​ ചുറ്റുമുള്ള ആഗോള വികസനം മാറിക്കൊണ്ടിരിക്കുകയും വേഗത കൈവരിക്കുകയും ചെയ്യുന്നതായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അഭിപ്രായപ്പെട്ടു.

അത്യാധുനിക സേവനങ്ങളും സംരംഭങ്ങളും കൊണ്ട്​ യു.എ.ഇ ആഗോള ശ്രദ്ധ നേടുന്നതായി ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പറഞ്ഞു. പ്രാദേശിക, ആഗോള ജനവിഭാഗത്തെ ബന്ധിപ്പിക്കുന്നതിൽ സർക്കാർ ആശയവിനിമയം ഒരു തൂണായിരിക്കും. വിഷൻ യു.എ.ഇ 2021നെ പിന്തുണക്കുന്ന മുൻഗണനകളിലും ലക്ഷ്യങ്ങളിലും സർക്കാർ ആശയവിനിമയം ​ശ്രദ്ധ കേന്ദ്രീകരിക്കും.

2021 വരെയുള്ള സർക്കാർ ആശയവിനിമയത്തിന്​ അഞ്ച്​ ലക്ഷ്യങ്ങളും മുൻഗണനകളുമാണ്​ നിശ്ചയിച്ചിരിക്കുന്നത്​. സർക്കാരും എല്ലാ മേഖലകളും തമ്മിലുള്ള ആശയവിനിമയ ഏകോപനം ശക്​തിപ്പെടുത്തൽ, വിവിധ ആശയവിനിമ സംവിധാനങ്ങളിൽ സർക്കാർ പ്രതിച്ഛായ കാര്യക്ഷമമവും നവീനവുമായ രീതിയിൽ കൈകാര്യം ചെയ്യൽ, ദേശസ്നേഹ മൂല്യങ്ങൾ ഉറപ്പാക്കൽ, മാധ്യമ സ്ഥാപനങ്ങളമായുള്ള ബന്ധം ശക്തിപ്പെടുത്തൽ തുടങ്ങിയവയാണ്​ ഇത്​.

പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്​യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്​യാൻ തുടങ്ങിയവരും പങ്കെടുത്തു.

TAGS :

Next Story