Quantcast

ഗള്‍ഫ് മാധ്യമവും ദമ്മാം ഇന്ത്യന്‍ സ്‌കൂളും ചേര്‍ന്ന് വിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു

MediaOne Logo

Jaisy

  • Published:

    12 April 2018 7:32 PM IST

ഗള്‍ഫ് മാധ്യമവും ദമ്മാം ഇന്ത്യന്‍ സ്‌കൂളും ചേര്‍ന്ന് വിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു
X

ഗള്‍ഫ് മാധ്യമവും ദമ്മാം ഇന്ത്യന്‍ സ്‌കൂളും ചേര്‍ന്ന് വിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു

എജുകഫേ സീസണ്‍-2 എന്ന പേരിലുള്ള മേളയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്

സൗദി കിഴക്കന്‍ പ്രവിശ്യയില്‍ ഗള്‍ഫ് മാധ്യമവും ദമ്മാം ഇന്ത്യന്‍ സ്‌കൂളും ചേര്‍ന്ന് വിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു. എജുകഫേ സീസണ്‍-2 എന്ന പേരിലുള്ള മേളയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ശനിയാഴ്ച രാവിലെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക.

ആദ്യമായാണ് സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഇത്ര വിപുലമായ രീതിയില്‍ സമ്പൂര്‍ണ്ണ വിദ്യഭ്യാസ മേള. ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ബോയ്‌സ് വിഭാഗം സ്‌കൂളില്‍ വെച്ചാണ് പരിപാടി. കിഴക്കന്‍ പ്രവിശ്യയിലെ ഇന്ത്യക്കാരായ ഒന്‍പതാം ക്ലാസു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമാണ് പരിപാടിയില്‍ പ്രവേശം.

പരിപാടിക്കുള്ള രജിസ്ട്രേഷനും പ്രവേശവും സൗജന്യമാണ്. കഴിഞ്ഞ വര്‍ഷം ജിദ്ദയില്‍ വെച്ച് നടന്ന എജുകഫേയെ ചരിത്ര സംഭവമാക്കിയ വിദ്യഭ്യാസ വിചക്ഷണരും വിസ്മയ പ്രതിഭകളുമാണ് ദമ്മാമിലും പങ്കെടുക്കുന്നത്. കരീര്‍ ഡവലപ്പ്‌മെന്റ് സ്ട്രാറ്റജീസ് എന്ന വിഷയത്തില്‍ ഡോ. എ.പി.എം മുഹമ്മദ് ഹനീഷും, "Life Lessons For Future Success" എന്ന സംവിധായകനും പരീശീലകനുമായ സയ്യിദ് സുല്‍ത്താന്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. കൂടാതെ ലോക പ്രശസ്ത മെന്റലിസ്റ്റ് ആദി അദര്‍ശിന്റെ പ്രകടനവും ദമ്മാം എജുകഫേയില്‍ ഉണ്ടാകും.

TAGS :

Next Story