Quantcast

സൌദിയില്‍ കുട്ടികളുടെ സ്കൂള്‍ ഫീസ് വര്‍ധിപ്പിക്കുന്നു

MediaOne Logo

Muhsina

  • Published:

    17 April 2018 11:28 AM GMT

സൌദിയില്‍ കുട്ടികളുടെ സ്കൂള്‍ ഫീസ് വര്‍ധിപ്പിക്കുന്നു
X

സൌദിയില്‍ കുട്ടികളുടെ സ്കൂള്‍ ഫീസ് വര്‍ധിപ്പിക്കുന്നു

സൌദിയില്‍ അധ്യാപകര്‍ക്ക് ലെവി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ സ്കൂള്‍ ഫീസ് കൂട്ടാന്‍ തീരുമാനമായി. ഇത് സംബന്ധിച്ച് ദമാം ഇന്ത്യന്‍ സ്കൂള്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

സൌദിയില്‍ അധ്യാപകര്‍ക്ക് ലെവി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ സ്കൂള്‍ ഫീസ് കൂട്ടാന്‍ തീരുമാനമായി. ഇത് സംബന്ധിച്ച് ദമാം ഇന്ത്യന്‍ സ്കൂള്‍ സര്‍ക്കുലര്‍ പുറത്തിറക്കി. അജീര്‍ ലെവിയും, മൂല്യ വര്‍ധിത നികുതിയും കാരണം സ്‌കൂള്‍ നടത്തിപ്പ് ചിലവ് ഗണ്യമായി വര്‍ധിക്കുന്നതിനാല്‍ ഫീസ് വർധനക്ക് സ്കൂൾ നിർബന്ധിതരാണെന്ന്പ്രിന്‍സിപ്പല്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. വര്‍ധനവിന്റെ തോത് പിന്നീട് അറിയിക്കുമെന്നാണ് സര്‍ക്കുലറിലുള്ളത്.

നിലവില്‍ പ്രവാസി സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് മനസ്സിലാക്കുന്നുവെന്നും എന്നാല്‍ സ്‌കൂളിനെ സാമ്പത്തിക പ്രയാസത്തില്‍ നിന്നും മുക്തമാക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും സര്‍ക്കുലറിലുണ്ട്. പ്രതിവര്‍ഷം 9500 റിയാലാണ് അധ്യാപകര്‍ക്കുള്ള ലെവി. ഇത് രക്ഷിതക്കള്‍ക്ക് വന്‍ സാമ്പത്തിക ഭാരമാണ് വരുത്തിവെക്കുക.

TAGS :

Next Story