Quantcast

ഷുഹൈബ് വധം; യാമ്പുവില്‍ പ്രതിഷേധ സംഗമം നടത്തി

MediaOne Logo

Jaisy

  • Published:

    18 April 2018 5:10 PM GMT

ഷുഹൈബ് വധം; യാമ്പുവില്‍ പ്രതിഷേധ സംഗമം നടത്തി
X

ഷുഹൈബ് വധം; യാമ്പുവില്‍ പ്രതിഷേധ സംഗമം നടത്തി

വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സൌദിയിലെ യാമ്പുവില്‍ OICC പ്രതിഷേധ സംഗമം നടത്തി. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയാണ് യാമ്പുവിൽ ഒ.ഐ.സി.സി പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. രാഷ്ട്രീയ എതിരാളികളെ പ്രാകൃത രീതിയിൽ അറുകൊല ചെയ്യുന്ന പ്രവണതക്കെതിരെ സംഘടിത പ്രതിഷേധ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. അക്രമം ആര് നടത്തി യാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരാനും സമൂഹത്തിൽ നിന്നും അവരെ ഒറ്റപ്പെടുത്താനും എല്ലാവരും മുന്നോട്ടുവരണമെന്ന് സംഗമത്തിൽ സംസാരിച്ച വിവിധ സംഘടനാ പ്രതി നിധികൾ പറഞ്ഞു. നാജി അൽ അറബ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ശങ്കർ എളങ്കൂർ ഉദ്‌ഘാടനം ചെയ്തു. ഒ.ഐ.സി.സി യാമ്പു കമ്മിറ്റി പ്രസിഡന്റ് അഷ്‌ക്കർ വണ്ടൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതി നിധീകരിച്ച് നാസർ നടുവിൽ, മുസ്തഫ മൊറയൂർ, സോജി ജേക്കബ്,മുസ്തഫ കല്ലിങ്ങൽപറമ്പ്, അബ്ദുൽ മജീദ് സുഹ്‌രി, സൈനുൽ ആബിദ്, ബഷീർ പൂളപ്പൊയിൽ, അബൂബക്കർ കുറ്റിപ്പുറം, അനീസുദ്ദീൻ ചെറുകുളമ്പ് എന്നിവർ സംസാരിച്ചു. ഒ.ഐ.സി.സി യാമ്പു കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ധീഖുൽ അക്ബർ സമാപന പ്രസംഗം നടത്തി. മുജീബ് പൂവച്ചൽ സ്വാഗതവും നാസർ കുറകത്താണി നന്ദിയും പറഞ്ഞു.

TAGS :

Next Story