Quantcast

ഒമാനിൽ ​ഏകീകൃത വിലാസ സംവിധാനം; നടപടികൾ പുരോഗമിക്കുന്നു

MediaOne Logo

Jaisy

  • Published:

    20 April 2018 1:27 AM IST

ഒമാനിൽ ​ഏകീകൃത വിലാസ സംവിധാനം; നടപടികൾ പുരോഗമിക്കുന്നു
X

ഒമാനിൽ ​ഏകീകൃത വിലാസ സംവിധാനം; നടപടികൾ പുരോഗമിക്കുന്നു

2020 ഓടെ ഇത്​ പൂർണമായി നടപ്പിൽ വരുത്തുകയാണ്​ ലക്ഷ്യം

ഒമാനിൽ ​ഏകീകൃത വിലാസ സംവിധാനം ഏർപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുന്നു. 2020 ഓടെ ഇത്​ പൂർണമായി നടപ്പിൽ വരുത്തുകയാണ്​ ലക്ഷ്യം. ഡിജിറ്റൽ മാപ്പിങ്, ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ എന്നീ മേഖലകളിലെ നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാകും ഏകീകൃത വിലാസ സംവിധാനം നടപ്പിൽ വരുത്തുക.

കെട്ടിട നമ്പർ, റോഡിന്റെയും കെട്ടിടത്തിന്റെയും പേര്​, നഗരം എന്നിവ പോസ്റ്റൽ കോഡ്​ ഉപയോഗിച്ച്​ കൃത്യമായി മനസിലാക്കാൻ കഴിയുംവിധമായിരിക്കും സംവിധാനം നടപ്പിൽ വരുക. ഈ സംവിധാനം പൂർണമാകുന്നതോടെ രാജ്യത്ത്​ ഡോർ ടു ഡോർ പോസ്റ്റൽ സംവിധാനം ആരംഭിക്കാൻ സാധിക്കുമെന്ന്​ ഒമാൻ പോസ്റ്റ്​ ചീഫ്​ എക്സിക്യൂട്ടീവ്​ ഓഫീസർ അബ്​ദുൽ മാലിക്ക്​ അൽ ബലൂഷി പറഞ്ഞു. പോസ്​റ്റൽ ചരക്കുഗതാഗത മേഖലക്ക്​ ഉണർവ്​ പകരാൻ ഈ സംവിധാനത്തിന്​ സാധിക്കും. നിലവിൽ ഒരേ നമ്പറിലുള്ള സ്​ഥലങ്ങൾ പല മേഖലകളിലായി ഉണ്ട്​. ഇതുമൂലം വീടുകൾക്ക്​ ഒപ്പം ബിസിനസ്​ സ്​ഥാപനങ്ങളും കടകളും റസ്റ്റോറന്റുകളുമെല്ലാം കണ്ടുപിടിക്കാൻ ബുദ്ധിമുട്ട്​ അനുഭവപ്പെടുന്നുണ്ട്​. ഏകീകൃത വിലാസ സംവിധാനം ഇതിനെല്ലാം പരിഹാരമാകും. അടുത്തിടെ നടന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ നാഷനൽ ഇൻഫ്രാസ്ട്രക്ചർ ഫോർ ജ്യോഗ്രഫിക്​ ഇൻഫർമേഷൻ പ്രൊജക്ട്​ അവതരിപ്പിച്ചിച്ചിരുന്നു. നാലുഘട്ടങ്ങളിലായിട്ടാകും പദ്ധതി നടപ്പിൽ വരുത്തുക.

TAGS :

Next Story