Quantcast

2030 ഓടെ സൌദിയില്‍ രണ്ടായിരത്തോളം തിയറ്ററുകള്‍ തുറക്കും

MediaOne Logo

Jaisy

  • Published:

    20 April 2018 2:49 AM GMT

2030 ഓടെ സൌദിയില്‍ രണ്ടായിരത്തോളം തിയറ്ററുകള്‍ തുറക്കും
X

2030 ഓടെ സൌദിയില്‍ രണ്ടായിരത്തോളം തിയറ്ററുകള്‍ തുറക്കും

മൂന്നരക്കോടിയോളം വരുന്ന സൌദി ജനതിയുടെ ഭൂരിഭാഗവും വിനോദ പരിപാടികളെ ആശ്രയിക്കുന്നുണ്ട്

2030 ഓടെ സൌദിയില്‍ രണ്ടായിരത്തോളം തിയറ്ററുകള്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവഴി മുപ്പതിനായിരം ജോലി സാധ്യതകളുണ്ടാകും. മൂന്നരക്കോടിയോളം വരുന്ന സൌദി ജനതിയുടെ ഭൂരിഭാഗവും വിനോദ പരിപാടികളെ ആശ്രയിക്കുന്നുണ്ട്. വിനോദമാഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്ത് തന്നെ അതിനവസരം സൃഷ്ടിച്ച് വരുമാനമുണ്ടാക്കാനാണ് പദ്ധതി.

2016ല്‍ നിലവില്‍ വന്ന സൌദി എന്റര്‍ടെയിന്റ്മെന്റ് അതോറിറ്റിയാണ് രാജ്യത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറ്. അവസാനമായി റിയാദിലും ജിദ്ദയിലും നടന്ന ഗ്രീക് സംഗീജ്ഞന്‍ യാനിയുടെ പരിപാടിക്ക് വന്‍ സ്വീകര്യതയാണ് ലഭിച്ചത്. പരിപാടി പ്രഖ്യാപിച്ച് ഒരാഴ്ചക്കകം ടിക്കറ്റുകള്‍ വിറ്റുപോയി. രാജ്യത്ത് പ്രഖ്യാപിച്ച വിനോദ പരിപാടികള്‍ക്ക് പിന്തുണയുമായി സിനിമാ സംവിധായകരും രംഗത്തെത്തിയിരുന്നു.

യാനിയുടെ പരിപാടിക്ക് മുന്നേ പത്തിലേറെ സംഗീത പരിപാടികളും അവതരണങ്ങളും സര്‍ക്കസും വരെ നടന്നു. സ്ത്രീകളും കുട്ടികളുമടക്കം എല്ലാവര്‍ക്കും പ്രവേശനമുണ്ടായിരുന്നു. പ്രഖ്യാപിച്ച പരിപാടികളെല്ലാം ജനകീയവും വരുമാനം നല്കുന്നതും ആയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ പ്രദര്‍ശനത്തിനുള്ള തീരുമാനം.കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് ഇതെല്ലാം. 2030 ഓടെ രാജ്യത്ത് രണ്ടായിരം തിയറ്ററുകള്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവഴി മുപ്പതിനായിരം ജോലി സാധ്യതകളുണ്ടാകും. എല്ലാത്തിനും പുറമെ വിനോദത്തിന് സൌദികള്‍ വിദേശത്ത് ചിലവാക്കുന്ന പണം രാജ്യത്തിന് തന്നെ ലഭിക്കും. 37 കോടി രൂപ തിയ്യേറ്ററുകള്‍ തുറക്കുന്നതിലൂടെ രാജ്യത്തിന് ഓരോ വര്‍ഷവും നേടാനാകും. അന്താരാഷ്ട്ര മാധ്യമങ്ങള്‍ മന്ത്രാലയങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.

TAGS :

Next Story