കേരളത്തിലേക്ക് എത്തുന്ന സൌദി വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ്

കേരളത്തിലേക്ക് എത്തുന്ന സൌദി വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ്
സൌദി പൌരന്‍മാര്‍ക്കായി ഇന്ത്യന്‍ കൌണ്‍സിലേറ്റ് ഏര്‍പ്പെടുത്തിയ പുതിയ വിസ നിയമം പ്രാബല്യത്തില്‍ വന്നതോടെ കേരളത്തിലേക്ക് എത്തുന്ന സൌദി വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്.
സൌദി പൌരന്‍മാര്‍ക്കായി ഇന്ത്യന്‍ കൌണ്‍സിലേറ്റ് ഏര്‍പ്പെടുത്തിയ പുതിയ വിസ നിയമം പ്രാബല്യത്തില്‍ വന്നതോടെ കേരളത്തിലേക്ക് എത്തുന്ന സൌദി വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. അവധിക്കാലം ചിലവഴിക്കാനായി എത്തേണ്ടിയിരുന്ന സൌദി പൌരന്‍മാര്‍ മുന്‍കൂര്‍ ബുക്കിംഗുകള്‍ റദ്ദാക്കി തുടങ്ങി. പ്രശ്നത്തില്‍ വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ആവശ്യം.
ഇന്ത്യയിലേക്കുള്ള വിസ അനുവദിക്കുന്നതിനായി സൌദി പൌരന്‍മാര്‍ അപേക്ഷയ്ക്കൊപ്പം ബയോമെട്രിക് രേഖകള്‍ അഥവാ വിരലടയാളങ്ങള്‍ നല്‍കണം എന്നാണ് പുതിയ വിസ നിയമത്തിലെ വ്യവസ്ഥ. നിലവില്‍ റിയാദിലെ കൌണ്‍സിലേറ്റില്‍ മാത്രമാണ് ഇതിനുള്ള സംവിധാനമുള്ളത്. ഇത് സൌദി പൌരന്‍മാര്‍ക്ക് അസൌകര്യം സൃഷ്ടിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. രണ്ട് ആഴ്ച മുന്‍പാണ് പുതിയ നിയമം നിലവില്‍ വന്നത്. അതിന് ശേഷം നിരവധി സൌദി പൌരന്‍മാര്‍ കേരളത്തിലേക്കുള്ള യാത്ര റദ്ദ് ചെയ്തു.
കേരളത്തിലെക്കുള്ള യാത്ര ഒഴിവാക്കുന്ന സൌദികള്‍ പകരം ശ്രീലങ്ക, തായലന്റ് , മലേഷ്യ മുതലായ രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നുണ്ട്. ബയോമെട്രിക് രേഖകള്‍ നല്‍കുന്നതിന് വിമാനത്താവളങ്ങളില്‍ സൌകര്യം ഒരുക്കണമെന്നും ഇതിനായി വിദേശകാര്യ മന്ത്രാലയം നടപടി എടുക്കണമെന്നുമാണ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ആവശ്യം.
കഴിഞ്ഞ വര്‍ഷം 80000 ത്തോളം സൌദി പൌരന്‍മാര്‍ കേരളത്തിലെത്തിയിരുന്നു. ഇത്തവണ അത് 1.25 ലക്ഷമായി ഉയരുമെന്നായിരുന്നു പ്രതീക്ഷ. നിലവിലെ സാഹചര്യത്തില്‍ 100 കോടി രൂപയുടെ നഷ്ടമാണ് വിനോദ സഞ്ചാര മേഖലയില്‍ പ്രതീക്ഷിക്കുന്നത്.
Adjust Story Font
16

