Quantcast

കോക്ക്പിറ്റിന് നേരെ ലേസര്‍ ടോര്‍ച്ച് അടിക്കുന്നതിനെതിരെ ഒമാന്‍ പൊലീസ്

MediaOne Logo

Jaisy

  • Published:

    21 April 2018 7:56 AM GMT

കോക്ക്പിറ്റിന് നേരെ ലേസര്‍ ടോര്‍ച്ച് അടിക്കുന്നതിനെതിരെ ഒമാന്‍ പൊലീസ്
X

കോക്ക്പിറ്റിന് നേരെ ലേസര്‍ ടോര്‍ച്ച് അടിക്കുന്നതിനെതിരെ ഒമാന്‍ പൊലീസ്

ടേക്ക് ഓഫിന്റെയും ലാന്റിങ്ങിന്റെയും നിര്‍ണായക സമയങ്ങളില്‍ പൈലറ്റിന്റെ ശ്രദ്ധ തെറ്റിക്കാന്‍ ലേസര്‍ രശ്മികള്‍ക്ക് കഴിയും

വിമാനങ്ങളുടെ ടേക്ക് ഓഫ്, ലാന്റിങ് സമയങ്ങളില്‍ കോക്ക്പിറ്റിന് നേരെ ലേസര്‍ ടോര്‍ച്ച് അടിക്കുന്ന സംഭവങ്ങള്‍ ഇടക്കിടെ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. ടേക്ക് ഓഫിന്റെയും ലാന്റിങ്ങിന്റെയും നിര്‍ണായക സമയങ്ങളില്‍ പൈലറ്റിന്റെ ശ്രദ്ധ തെറ്റിക്കാന്‍ ലേസര്‍ രശ്മികള്‍ക്ക് കഴിയും എന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

പൈലറ്റിന്റെ കാഴ്ച കുറച്ചുനേരത്തേക്ക് നഷ്ടപ്പെടാന്‍ ലേസര്‍ പ്രയോഗം വഴിയൊരുക്കുമെന്ന് ആര്‍.ഒ.പി എയര്‍ വിങ്ങ്സ് യൂനിറ്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ആദില്‍ അഹമ്മദ് ലവാട്ടി പറഞ്ഞു. കുട്ടികള്‍ തമാശക്ക് ഉപയോഗകുന്നതാണ് കൂടുതലും. ഇതിന്റെ അപകട വശങ്ങളെ കുറിച്ച് ഒട്ടും അറിവില്ലാത്ത കൗമാരക്കാരും യുവാക്കളും ചില സമയങ്ങളില്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാറുണ്ട്. രക്ഷകര്‍ത്താക്കള്‍ അടിയന്തിര പ്രാധാന്യത്തോടെ ഇത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലാകുന്നവര്‍ക്ക് തടവും പിഴയുമടക്കം ശിക്ഷകളാണ് ഒമാന്‍ പീനല്‍കോഡ് വ്യവസ്ഥ ചെയ്യുന്നത്. ഗതാഗത സ്ഥാപനങ്ങള്‍ക്കും വഴികള്‍ക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവാണ് വ്യവസ്ഥ ചെയ്യുന്നത്. പൊതുഗതാഗത വഴികള്‍ ബോധപൂര്‍വം അക്രമിച്ച് അത് സുരക്ഷിതമല്ലാതാക്കി തീര്‍ക്കുന്നവര്‍ക്ക് പത്ത് റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ലഭിക്കാനിടയുണ്ട്. ഗുരുതരമായ നാശനഷ്ടങ്ങള്‍ക്ക് ഇടയാകുന്ന വിധമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് വര്‍ഷം 15 വര്‍ഷം വരെ തടവാണ് ശിക്ഷ. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരുടെയങ്കിലും മരണത്തിന് ഇടയാക്കിയാല്‍ വധശിക്ഷ വരെ ലഭിക്കാനിടയുണ്ടെന്നും അല്‍ ലവാട്ടി പറഞ്ഞു.

TAGS :

Next Story