Quantcast

ഇറാന്‍ സൗദി അറേബ്യയുമായി ഇന്ന് ഹജ്ജ് കരാറില്‍ ഒപ്പുവെക്കും

MediaOne Logo

admin

  • Published:

    21 April 2018 12:03 PM IST

ഇറാന്‍ സൗദി അറേബ്യയുമായി ഇന്ന് ഹജ്ജ് കരാറില്‍ ഒപ്പുവെക്കും
X

ഇറാന്‍ സൗദി അറേബ്യയുമായി ഇന്ന് ഹജ്ജ് കരാറില്‍ ഒപ്പുവെക്കും

പ്രത്യേക വ്യവസ്ഥകള്‍ കരാറില്‍ ചേര്‍ക്കണമെന്ന ഇറാന്റെ നിലപാടിനെ തുടര്‍ന്ന് മുടങ്ങിയ നടപടിയാണ് ഇന്ന് പൂര്‍ത്തിയാവുന്നത്.

വിവാദങ്ങള്‍ക്കൊടുവില്‍ ഇറാന്‍ സൗദി അറേബ്യയുമായി ഇന്ന് ഹജ്ജ് കരാറില്‍ ഒപ്പുവെക്കും. പ്രത്യേക വ്യവസ്ഥകള്‍ കരാറില്‍ ചേര്‍ക്കണമെന്ന ഇറാന്റെ നിലപാടിനെ തുടര്‍ന്ന് മുടങ്ങിയ നടപടിയാണ് ഇന്ന് പൂര്‍ത്തിയാവുന്നത്.

ഇറാന്‍ ഹജ്ജ് സിയാറ കാര്യവിഭാഗം മേധാവി സഈദ് ഔഹദിയുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച ജിദ്ദയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഒപ്പിടാന്‍ ധാരണയായത് എന്ന് സൗദി ഹജ്ജ് ഉംറ കാര്യമന്ത്രാലയം വ്യക്തമാക്കി. രണ്ടാഴ്ച മുമ്പാണ് കരാര്‍ നടപടികള്‍ മുടങ്ങിയതും അതിനെ ചൊല്ലി വിവാദമുണ്ടായതും. എല്ലാ രാജ്യങ്ങള്‍ക്കും ഒരേ വ്യവസ്ഥയും നടപടിക്രമങ്ങളും പാലിച്ചേ ക്രമീകരണങ്ങള്‍ ഏര്‍പെടുത്താനാവൂ എന്ന് ഹജ്ജ് മന്ത്രാലയം ആവര്‍ത്തിച്ചു.

TAGS :

Next Story