Quantcast

സൌദിയില്‍ അനധികൃതമായി ജോലി ചെയ്യുന്നവരുടെ എണ്ണംകൂടി വരുന്നതായി റിപ്പോര്‍ട്ട്

MediaOne Logo

Jaisy

  • Published:

    22 April 2018 12:47 AM GMT

സൌദിയില്‍ അനധികൃതമായി ജോലി ചെയ്യുന്നവരുടെ എണ്ണംകൂടി വരുന്നതായി റിപ്പോര്‍ട്ട്
X

സൌദിയില്‍ അനധികൃതമായി ജോലി ചെയ്യുന്നവരുടെ എണ്ണംകൂടി വരുന്നതായി റിപ്പോര്‍ട്ട്

പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം നൂറോളം ഇന്ത്യക്കാര്‍ ഹുറൂബാക്കപ്പെട്ടതായി ഇന്ത്യന്‍ എംബസ്സി സഹായ കേന്ദ്രങ്ങള്‍ അറിയിച്ചു

സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം അനധികൃതമായി ജോലി ചെയ്യുന്നവരുടെ എണ്ണംകൂടി വരുന്നതായി റിപ്പോര്‍ട്ട്. പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം നൂറോളം ഇന്ത്യക്കാര്‍ ഹുറൂബാക്കപ്പെട്ടതായി ഇന്ത്യന്‍ എംബസ്സി സഹായ കേന്ദ്രങ്ങള്‍ അറിയിച്ചു. കേന്ദ്ര വിദേശ കാര്യ മാന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സാമൂഹിക സംഘടനകള്‍.

സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഹുറൂബായവരുടെ എണ്ണം കൂടി വരുന്നതായി റിപ്പോര്‍ട്ട്. കിഴക്കന്‍ പ്രവിശ്യയില്‍ മാത്രം നാലായിരത്തോളം ഹുറൂബുകള്‍ രേഖപ്പെടുത്തിയാതായി പാസ്പോര്‍ട്ട് വിഭാഗം മേധാവി അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായികളുമായുള്ള ചര്‍ച്ചയില്‍ സാസാരിക്കുകയായിരിന്നു അദ്ദേഹം. പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം നൂറോളം ഇന്ത്യക്കാര്‍ ഹുറൂബാക്കപ്പെട്ടതായി ഇന്ത്യന്‍ എംബസ്സി സഹായ കേന്ദ്രങ്ങളും അറിയിച്ചു. പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഹുറൂബാക്കപ്പെട്ടവര്‍ക് ആനുകൂല്യം ബാധകമല്ല. ഇത് വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കിതിരിക്കുകയാണ്.

പൊതുമാപ്പ് അവസാനിക്കാന്‍ ഇനി ആറ് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇത്തരം ഹുറൂബ് കേസുകള്‍ ഇനി എങനെ കൈകാര്യം ചെയ്യും എന്ന് എംബസിക്കും കൃത്യതയില്ല. നയതന്ത്ര തലത്തിലുള്ള ഇടപെടലാണ് ഇതിനാവശ്യമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. കൃത്യമായ ഇടപെടല്‍ ഇന്ത്യന്‍ എംബസ്സിയുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതുണ്ട്. ഇതിനിടെ കേന്ദ്ര വിദേശ കാര്യ മാന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സാമൂഹിക സംഘടനകള്‍.

TAGS :

Next Story