Quantcast

കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ച് സ്വകാര്യവത്കരിച്ചു.

MediaOne Logo

admin

  • Published:

    22 April 2018 2:40 PM IST

കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ച് സ്വകാര്യവത്കരിച്ചു.
X

കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ച് സ്വകാര്യവത്കരിച്ചു.

1983 ൽ പ്രവർത്തനം തുടങ്ങിയ കുവൈത്ത് സ്റോക്ക് എക്സ്ചേഞ്ച് ജി.സി.സി ഓഹരി വിപണികളിൽ രണ്ടാം സ്ഥാനത്താണ്. കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിനെ നിയന്ത്രിച്ചിരുന്ന കാപിറ്റൽ മാർക്കറ്റ്സ് അതോറിറ്റി 2010 ൽ ഓഹരി സ്വകാര്യ വല്കക്കരണം സംബന്ധിച്ച് നിയമം പാസാക്കിയിരുന്നു .

കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ച് സ്വകാര്യവത്കരിച്ചു. തിങ്കളാഴ്ച മുതലാണ് കുവൈത്ത് സ്റ്റോക്ക്‌ എക്സ്ചെഞ്ച് "ബോർസ കുവൈത്ത്" എന്ന പേരിൽ സ്വകാര്യസ്ഥാപനമായത് .
1983 ൽ പ്രവർത്തനം തുടങ്ങിയ കുവൈത്ത് സ്റോക്ക് എക്സ്ചേഞ്ച് ജി.സി.സി ഓഹരി വിപണികളിൽ രണ്ടാം സ്ഥാനത്താണ്. കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിനെ നിയന്ത്രിച്ചിരുന്ന കാപിറ്റൽ മാർക്കറ്റ്സ് അതോറിറ്റി 2010 ൽ ഓഹരി സ്വകാര്യ വല്കക്കരണം സംബന്ധിച്ച് നിയമം പാസാക്കിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. സാമ്പത്തികരംഗത്ത് ഉണർവുണ്ടാക്കുന്നതും ഓഹരി വിപണിയിൽ വളർച്ച ഉണ്ടാക്കുന്നതിനും സ്വകാര്യ വല്ക്കരണം സഹായകമാകുമെന്നു കാപ്പിറ്റൽ മാർക്കറ്റ്സ് അതോറിറ്റി ചെയർമാൻ ഡോ. നായിഫ് അല്‍ഹജ്റഫ് പറഞ്ഞു. കുവൈത്തിന്റെ സാമ്പത്തിക ചരിത്രത്തിൽ നാഴികക്കല്ലായി മാറുന്ന തീരുമാനമാണിതെന്ന് വാണിജ്യ, വ്യവസായ മന്ത്രി ഡോ. യൂസുഫ് അൽ അലി അഭിപ്രായപ്പെട്ടു. ബോർസ കുവൈത്ത് കമ്പനിയുടെ 50 ശതമാനം ഓഹരികൾ സ്വകാര്യവക്തികളുടേതും 44 ശതമാനം ഓഹരികൾ ഗ്ളോബൽ വർക്ക്ഫോഴ്സിനുമാണ്. ശതമാനം ഓഹരി മാത്രമാണ് സർക്കാറിനുള്ളത്. ഡോ. ഖാലിദ് അബ്ദുൽ റസാക്ക് അല്‍ഖാലിദാണ് പുതിയ കമ്പനിയുടെ ചെയർമാൻ.

TAGS :

Next Story