Quantcast

നടപ്പ് അധ്യയന വർഷം സ്വകാര്യ സ്​കൂളുകള്‍ ട്യൂഷൻ ഫീസ്​ വർധിപ്പിക്കരുതെന്ന് കുവൈത്ത്

MediaOne Logo

Subin

  • Published:

    22 April 2018 10:39 PM GMT

നടപ്പ് അധ്യയന വർഷം സ്വകാര്യ സ്​കൂളുകള്‍ ട്യൂഷൻ ഫീസ്​ വർധിപ്പിക്കരുതെന്ന് കുവൈത്ത്
X

നടപ്പ് അധ്യയന വർഷം സ്വകാര്യ സ്​കൂളുകള്‍ ട്യൂഷൻ ഫീസ്​ വർധിപ്പിക്കരുതെന്ന് കുവൈത്ത്

ഇന്ത്യൻ, പാകിസ്​താൻ, ഫിലിപ്പീൻ, സ്വകാര്യ അറബ് സ്​കൂളുകൾ എന്നിവക്കെല്ലാം ബാധകമാകുന്നതാണ് ഉത്തരവ്

കുവൈത്തിൽ നടപ്പ് അധ്യയന വർഷത്തിൽ സ്വകാര്യ സ്​കൂളുകളിൽ ട്യൂഷൻ ഫീസ്​ വർധിപ്പിക്കുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് അൽ ആസിമിയാണ് ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യൻ, പാകിസ്​താൻ, ഫിലിപ്പീൻ, സ്വകാര്യ അറബ് സ്​കൂളുകൾ എന്നിവക്കെല്ലാം ബാധകമാകുന്നതാണ് ഉത്തരവ്.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവനുസരിച്ചു സ്വകാര്യ സ്​കൂളുകളെ 2017- 18 അധ്യയന വർഷത്തെ നിരക്കിൽ മാത്രമേ ഫീസ് ഈടാക്കാൻ അനുവദിക്കൂ. അമേരിക്കൻ, ബ്രിട്ടീഷ്, ഇന്ത്യൻ, പാകിസ്​താൻ, ഫിലിപ്പീൻ, ഇറാൻ, സ്വകാര്യ അറബ് സ്​കൂളുകൾ എന്നിവക്കെല്ലാം ഉത്തരവ് ബാധകമാണ്. അധ്യാപകരുൾപ്പെടെ ജീവനക്കാർക്ക് തങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടാത്ത നിലക്കുള്ള വേതനം നൽകാൻ സ്​കൂൾ മാനേജ്​മെൻറ് ബാധ്യസ്​ഥമാണെന്നും ഉത്തവിലുണ്ട്. ട്യൂഷൻ ഫീസുൾപ്പെടെ കാര്യങ്ങളിൽ നിയമം ലംഘിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും. നിയമലംഘനം

കണ്ടെത്തിയാൽ ഒരുമാസം സമയമാനുവദിക്കും അതിനുള്ളിൽ അധിക ഫീസ് തിരിച്ചു നൽകണം. നിയമലംഘനം ആവർത്തിച്ചാൽ ഇത്തരം സ്​കൂളുകളുടെ ഫയൽ ഒരു മാസത്തേക്ക് മരവിപ്പിക്കും. സർക്കാർ ഉത്തരവ് പാടെ അവഗണിക്കുന്ന സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും മന്ത്രി ഉത്തരവിലൂടെ വ്യക്തമാക്കി.

TAGS :

Next Story