Quantcast

'വാറ്റ്​' നിരക്ക്​ പ്രദർശിപ്പിക്കണം; യുഎഇ മാർഗനിർദേശങ്ങൾ പുറത്തിറക്കി

MediaOne Logo

Jaisy

  • Published:

    23 April 2018 8:24 PM GMT

വാറ്റ്​ നിരക്ക്​ പ്രദർശിപ്പിക്കണം; യുഎഇ  മാർഗനിർദേശങ്ങൾ പുറത്തിറക്കി
X

'വാറ്റ്​' നിരക്ക്​ പ്രദർശിപ്പിക്കണം; യുഎഇ മാർഗനിർദേശങ്ങൾ പുറത്തിറക്കി

ജനുവരി ഒന്ന്​ മുതൽ രാജ്യത്ത്​ വാറ്റ്​ പ്രാബല്യത്തിലാകുന്ന പശ്ചാത്തലത്തിൽ മന്ത്രാലയം പുറത്തിറക്കിയ മാർഗ നിർദേശങ്ങളിലാണ്​ ഈ നിർദ്ദേശമുള്ളത്

മൂല്യവർധിത നികുതി , എക്സൈസ്​ നികുതി എന്നിവ ഉൾപ്പെടുത്തിയുള്ള വിലയാണ്​ ഉൽപന്നങ്ങളിൽ പ്രദർശിപ്പിക്കേണ്ടതെന്ന്​ യുഎഇ സാമ്പത്തിക മന്ത്രാലയം. ജനുവരി ഒന്ന്​ മുതൽ രാജ്യത്ത്​ വാറ്റ്​ പ്രാബല്യത്തിലാകുന്ന പശ്ചാത്തലത്തിൽ മന്ത്രാലയം പുറത്തിറക്കിയ മാർഗ നിർദേശങ്ങളിലാണ്​ ഈ നിർദ്ദേശമുള്ളത്​. നിയമലംഘനങ്ങൾ, പിഴകൾ എന്നിവ സംബന്ധിച്ച പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

വാറ്റ്​, എക്​സൈസ്​ നികുതി എന്നിവ ഉൾപ്പെടുത്തിയുള്ള വില പ്രദർശിപ്പിച്ചി​ലെങ്കിൽ 15000 ദിർഹം പിഴ അടക്കേണ്ടി വരും. തെറ്റായ രീതിയിൽ നികുതി ഫയൽ ചെയ്​താൽ ആദ്യ തവണ 300 ദിർഹവും തെറ്റ്​ ആവർത്തിച്ചാൽ 5000 ദിർഹവും പിഴ ഒടുക്കണം. വാറ്റ്​ ബാധകമാകുന്ന ഉൽപന്നങ്ങളും സേവനങ്ങളും ഉൾപ്പെടുത്തിയുള്ള പട്ടിക ഫെഡറൽ നികുതി അതോറിറ്റി തയാറാക്കിയിട്ടുണ്ട്​. പെട്രോൾ പോലെ എണ്ണയിൽനിന്നും വാതകത്തിൽനിന്നും ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക്​ വാറ്റ്​ ബാധകമാണ്​. താമസ കെട്ടിടങ്ങളെ വാറ്റിൽനിന്ന്​ ഒഴിവാക്കി. ഹോട്ടലുകളും മറ്റു വാണിജ്യ കെട്ടിടങ്ങളും വാറ്റിന്റെ പരിധിയിൽ വരും. ഫ്രീസോണിലെ കമ്പനികൾക്കും വാറ്റ്​ ബാധകമല്ല. ലൈഫ്​ ഇൻഷുറൻസ്​ ഒഴികെയുള്ള എല്ലാ ഇൻഷുറൻസ്​ സേവനങ്ങൾക്കും വാറ്റ്​ നൽകണം. അതിനാൽ ആരോഗ്യ, വാഹന, വസ്തു ഇൻഷുറൻസിന്​ ചെലവ്​ വർധിക്കും.

TAGS :

Next Story