Quantcast

എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് 2018 പ്രവാസി കായികമേള സമാപിച്ചു

MediaOne Logo

Jaisy

  • Published:

    23 April 2018 10:13 AM GMT

ഖത്തര്‍ ദേശീയ കായികദിനത്തോടനുബന്ധിച്ച കള്‍ച്ചറല്‍ഫോറം സംഘടിപ്പിച്ച മേളയില്‍ സാക് ഖത്തര്‍ ജേതാക്കളായി

ഖത്തറില്‍ നടന്നുവന്ന എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് 2018 പ്രവാസി കായികമേള സമാപിച്ചു. ഖത്തര്‍ ദേശീയ കായികദിനത്തോടനുബന്ധിച്ച കള്‍ച്ചറല്‍ഫോറം സംഘടിപ്പിച്ച മേളയില്‍ സാക് ഖത്തര്‍ ജേതാക്കളായി . യൂത്ത് ഫോറം ഖത്തറും കാലിക്കറ്റ് സ്‌പോര്‍ട്‌സ് ക്ലബുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്.

ഖത്തര്‍ ദേശീയ കായികദിനത്തോടനുബന്ധിച്ച് മൂന്ന് ഘട്ടങ്ങളിലായി നടത്തിയ കായിക മത്സരങ്ങള്‍ക്കാണ് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ സമാപനം കുറിച്ചത്. 16 പ്രവാസി കൂട്ടായ്മകള്‍ തമ്മില്‍മാറ്റുരച്ച മേളയില്‍ കടുത്ത മത്സരമാണ് അരങ്ങേറിയത് . സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ മികച്ചതാരമായി തെരെഞ്ഞെടുക്കപ്പെട്ട സ്വര്‍ണമെഡല്‍ ജേതാവ് അപര്‍ണാറോയി കള്‍ച്ചറല്‍ഫോറം എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് 2018 ന്റെ മുഖ്യാതിഥിയായി പങ്കെടുത്തു.

ട്രാക്കിലും ഫീല്‍ഡിലും ടീമുകള്‍ക്ക് പിന്തുണയുമായി കേരളാബ്ലാസ്റ്റേഴ്‌സ് ആരാധകരായ മഞ്ഞപ്പടയും വാദ്യഘോഷങ്ങളോടെയെത്തി. 16 ടീമുകളും വനിതാ അത്‌ലറ്റുകളെക്കൂടി സജീവമായി കളത്തിലിറക്കിയാണ് മത്സരത്തെ നേരിട്ടത് . ട്രാക്കിനങ്ങളിലും ഫീല്‍ഡിലും പെണ്‍കരുത്ത് വിളിച്ചോതുന്ന മിന്നുന്ന പ്രകടനങ്ങള്‍ ടീമുകള്‍ കാഴ്ചവെച്ചു.

വടംവലിയിലും പഞ്ചഗുസ്തിയിലും വോളിബോള്‍ ബാഡ്മിന്റണ്‍ മത്സരങ്ങളിലും വാശിയേറിയ പോരാട്ടമാണ് നടന്നത് . സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരളയെന്ന സാക് ഖത്തര്‍ മേളയിലെ ജേതാക്കളായി , യൂത്ത്‌ഫോറം ഖത്തര്‍ രണ്ടാം സ്ഥാനവും കാലിക്കറ്റ് സ്‌പോര്‍ട്‌സ് ക്ലബ് മൂന്നാം സ്ഥാനവും നേടി .

TAGS :

Next Story