കുവൈത്തിൽ ശമ്പളം വൈകിപ്പിക്കുന്ന കമ്പനികൾക്കെതിരെ നിയമനടപടികൾ കർശനമാക്കും

കുവൈത്തിൽ ശമ്പളം വൈകിപ്പിക്കുന്ന കമ്പനികൾക്കെതിരെ നിയമനടപടികൾ കർശനമാക്കും
തൊഴിലാളികൾ നൽകുന്ന പരാതികൾ അനുഭാവപൂർവം പരിഗണിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അതോറിറ്റി അറിയിച്ചു
കുവൈത്തിൽ തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന കമ്പനികൾക്കെതിരെ നിയമനടപടികൾ കർശനമാക്കുമെന്ന് മാൻപവർ അതോറിറ്റി . തൊഴിലാളികൾ നൽകുന്ന പരാതികൾ അനുഭാവപൂർവം പരിഗണിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അതോറിറ്റി അറിയിച്ചു .
പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അസിസ്റ്റന്റ് ഡയറക്ടർ അബ്ദുല്ല അൽ മുതൗതിഹ് ആണ് തൊഴിലുടമകൾക്ക് മുന്നറിയിപ് നൽകിയത് . നിയമലംഘനത്തിന് പിടിക്കപ്പെടുന്ന കോൺട്രാക്ടിങ് കമ്പനികളുടെ ഫയലുകൾ മരവിപ്പിക്കുമെന്നും സർക്കാറുമായുള്ള കരാറുകൾ റദ്ധാക്കുമെന്നും അദ്ദേഹം പറഞ്ഞു ഇത്തരം കമ്പനികൾക്ക് വീണ്ടും കരാർ നൽകരുതെന്ന് സർക്കാർ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ വകവെച്ചുകൊടുക്കാത്ത കമ്പനികളെ കണ്ടെത്താൻ തുടർച്ചയായ പരിശോധനകൾ നടത്തുമെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ശമ്പളം ലഭിക്കാത്തതുൾപ്പെടെ പരാതികൾ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാൻ തൊഴിലാളികൾ ജാഗ്രത കാണിക്കണം. ഇത്തരം പരാതികൾ അനുഭാവ പൂർവ്വം പരിഗണിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുതൗതിഹ് അറിയിച്ചു .
Adjust Story Font
16

