സൌദിക്ക് അഞ്ച് യുദ്ധക്കപ്പലുകള്‍ നല്‍കാന്‍ സ്പെയിന്റെ തീരുമാനം

സൌദിക്ക് അഞ്ച് യുദ്ധക്കപ്പലുകള്‍ നല്‍കാന്‍ സ്പെയിന്റെ തീരുമാനം
സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്പെയിന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം
സൌദിക്ക് അഞ്ച് യുദ്ധക്കപ്പലുകള്‍ നല്‍കാന്‍ സ്പെയിന്‍ തീരുമാനിച്ചു. സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്പെയിന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം. ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് കിരീടാവകാശിയുടെ സന്ദര്‍ശനം.
അമേരിക്ക, ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷമാണ് സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്പെയ്നിലെത്തിയത്. സ്പെയിന്‍ രാജാവ് ഫിലെപ്പെയുമായി അദ്ദേഹം ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ വിവിധ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. സ്പെയിന്‍ പ്രതിരോധ മന്ത്രി ഡൊളോറസുമായും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ചര്‍ച്ച നടത്തി. സൈനിക രംഗത്ത് സഹകരിക്കുകന്നതടക്കമുള്ള ചര്‍ച്ചകള്‍ കൂടിക്കാഴ്ചയിലുണ്ടായി. സൌദിക്ക് അഞ്ച് അത്യാധുനിക യുദ്ധക്കപ്പലുകള്‍ നല്‍കാന്‍ സ്പെയിന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെക്കും. പ്രധാനമന്ത്രി മരിയാനോ റജോയുമായുള്ള കൂടിക്കാഴ്ചയിലും വിവിധ കരാറുകള്‍ പിറക്കാനിടയുണ്ട്. അമേരിക്ക, ഫ്രാന്‍സ് സന്ദര്‍ശനത്തിടെ കോടികളുടെ ആയുധക്കരാറുകളാണ് സൌദി ഒപ്പു വെച്ചത്. വിവിധ നിക്ഷേപകരെ രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. രാജ്യത്തിന്റെ സമ്പദ് ഘടന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കരാറുകള്‍.
Adjust Story Font
16

