Quantcast

ട്രാവല്‍സ് ഉടമ വഞ്ചിച്ച മലയാളി ഉംറ തീര്‍ഥാടകര്‍ സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങുന്നു

MediaOne Logo

Jaisy

  • Published:

    25 April 2018 5:55 PM GMT

ട്രാവല്‍സ് ഉടമ വഞ്ചിച്ച മലയാളി ഉംറ തീര്‍ഥാടകര്‍ സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങുന്നു
X

ട്രാവല്‍സ് ഉടമ വഞ്ചിച്ച മലയാളി ഉംറ തീര്‍ഥാടകര്‍ സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങുന്നു

രണ്ടു ദിവസത്തിനകം നാട്ടിലേക്ക് മടങ്ങാനാവുമെന്നാണ് ഇവരുടെ പ്രതീക്ഷ

മടക്ക ടിക്കറ്റ് നല്‍കാതെ ട്രാവല്‍സ് ഉടമ വഞ്ചിച്ച മലയാളി ഉംറ തീര്‍ഥാടകര്‍ സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. രണ്ടു ദിവസത്തിനകം നാട്ടിലേക്ക് മടങ്ങാനാവുമെന്നാണ് ഇവരുടെ പ്രതീക്ഷ. അതേ സമയം സ്ഥാപനം അടച്ചു മുങ്ങിയ ട്രാവല്‍സ് ഉടമയെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

ഉംറ ട്രാവല്‍സ് അധികൃതരുടെ ഭാഗത്ത് നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകാത്തതിനാലാണ് സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങാന്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. ജൂലൈ രണ്ടിന് വിസാ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് മറ്റ് നടപടികള്‍ക്ക് കാത്ത് നില്‍ക്കാതെ മക്കയില്‍ നിന്നും മടങ്ങുന്നത്. ഇപ്പോള്‍ മക്കയില്‍ അവശേഷിക്കുന്ന ഇരുപത്തി അ‍ഞ്ചു പേരില്‍ രണ്ടു പേരൊഴികെ എല്ലാവരും ടിക്കറ്റ് എടുക്കാന്‍ നല്‍കി കഴിഞ്ഞു. ഇരുപത്തി മൂവായിരം രൂപയാണ് ടിക്കറ്റിനായി നല്‍കിയത്.

വേങ്ങരയിലെ റബീഹ് ട്രാവല്‍സിന് കീഴില്‍ ഉംറക്കെത്തിയ മുപ്പത്തി എട്ട് പേരില്‍ ഏഴ് പേര്‍ക്ക് മാത്രമാണ് മട‌ക്ക ടിക്കറ്റ് ഉണ്ടായിരുന്നത്. ഇവരും സ്വന്തം ചിലവില്‍ ടിക്കറ്റ് എടുത്ത് ആറ് പേരും കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയിരുന്നു, ടിക്കറ്റിന് പണം നല്‍കാനാവാതെ രണ്ടു പേര്‍ കൂടി മക്കയിലുണ്ട്. ആരെങ്കിലും സഹായിക്കുമെന്ന് പ്രതീക്ഷയിലാണ് ഇവര്‍.

തീര്‍ഥാടകര്‍ താമസിക്കുന്ന ഹോട്ടലിന്റെ ഉടമക്കും ഭക്ഷണ വിതരണ കമ്പനിക്കും നല്‍കേണ്ട പണം ട്രാവല്‍സ് ഉടമയുടെ പിതാവ് നല്‍കാമെന്ന ഉറപ്പിലാണ് പാസ്പോര്‍ട്ട് തിരിച്ചുകിട്ടിയത്. അതേ സമയം തീര്‍ഥാടകരെ കബളിപ്പിച്ച് മുങ്ങിയ റബീഹ് ട്രാവല്‍സ് ഉടമ മുനീര്‍ തങ്ങളെകുറിച്ച് കഴിഞ്ഞ ഒന്പതു ദിവസമായി ഒരു വിവരവും ലഭിച്ചിട്ടില്ല.

TAGS :

Next Story