Quantcast

ഇന്‍ഷുറന്‍സ് കമ്പനികള്‍ ഡ്രൈവര്‍മാരോട് കാണിക്കുന്ന വിവേചനം കാണിക്കരുതെന്ന് യുഎഇ

MediaOne Logo

admin

  • Published:

    25 April 2018 3:14 PM IST

ഇന്‍ഷുറന്‍സ് കമ്പനികള്‍ ഡ്രൈവര്‍മാരോട് കാണിക്കുന്ന വിവേചനം കാണിക്കരുതെന്ന് യുഎഇ
X

ഇന്‍ഷുറന്‍സ് കമ്പനികള്‍ ഡ്രൈവര്‍മാരോട് കാണിക്കുന്ന വിവേചനം കാണിക്കരുതെന്ന് യുഎഇ

യു.എ.ഇയില്‍ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിയമപരമാണ്. ഡ്രൈവര്‍മാര്‍ യുവാവോ വൃദ്ധനോ സ്ത്രീയോ പുരുഷനോ ആരായിരുന്നാലും കമ്പനികള്‍ ഒരു തരത്തിലുമുള്ള വിവേചനവും കാണിച്ചുകൂടാ. വിവേചനം അനുഭവപ്പെട്ടാന്‍ ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് അതോറിറ്റിയില്‍ പരാതി നല്‍കാം

വാഹന ഇന്‍ഷുറന്‍സ് കമ്പനികള്‍ ഡ്രൈവര്‍മാരോട് കാണിക്കുന്ന വിവേചനം അനുവദിക്കില്ളെന്ന് യു.എ.ഇ സാമ്പത്തിക മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂറി. ഇന്‍ഷുറന്‍സ് കമ്പനികള്‍ സുതാര്യത പുലര്‍ത്തുകയും എല്ലാ ഉപഭോക്താക്കളെയും ഒരുപോലെ പരിഗണിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇയില്‍ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിയമപരമാണ്. ഡ്രൈവര്‍മാര്‍ യുവാവോ വൃദ്ധനോ സ്ത്രീയോ പുരുഷനോ ആരായിരുന്നാലും കമ്പനികള്‍ ഒരു തരത്തിലുമുള്ള വിവേചനവും കാണിച്ചുകൂടാ. വിവേചനം അനുഭവപ്പെട്ടാന്‍ ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് അതോറിറ്റിയില്‍ പരാതി നല്‍കാം. കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള 3,942 പരാതികള്‍ അതോറിറ്റിക്ക് ലഭിച്ചതായും അവയില്‍ ഭൂരിഭാഗവും പരിഹരിച്ചതായും ബാക്കിയുള്ളവ കോടതിയുടെ തീര്‍പ്പിന് വിട്ടതായും അല മന്‍സൂറി പറഞ്ഞു.

കൂടുതല്‍ തുക ഈടാക്കി ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ പുതിയ ഡ്രൈവര്‍മാരെ പ്രയാസപ്പെടുത്തുന്നതായും 25 വയസ്സിന് താഴെയുള്ള ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കാന്‍ വിസമ്മതിക്കുന്നതായും അല്‍ റഹൂമി ആരോപിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ 25 വയസ്സിന് താഴെയുള്ളവര്‍ അവരുടെ വാഹനങ്ങള്‍ മാതാപിതാക്കളുടെയും മറ്റു ബന്ധുക്കളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story