Quantcast

ലുലു ഹൈപ്പർ മാർക്കറ്റ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു

MediaOne Logo

Jaisy

  • Published:

    26 April 2018 2:42 PM IST

ലുലു ഹൈപ്പർ മാർക്കറ്റ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു
X

ലുലു ഹൈപ്പർ മാർക്കറ്റ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു

ഭീമൻ കേക്കും കുക്കറി ഷോയും ഷെഫ് നൗഷാദിന്റെ തത്സമയ കുക്കിങ്ങുമായിരുന്നു ഫെസ്റ്റിവലിനോടനുബന്ധിച്ചു തയ്യാറാക്കിയിരുന്നത്

ലുലു ഹൈപ്പർ മാർക്കറ്റ് ജിദ്ദ അമീർ ഫവാസിർ ശാഖയിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ഭീമൻ കേക്കും കുക്കറി ഷോയും ഷെഫ് നൗഷാദിന്റെ തത്സമയ കുക്കിങ്ങുമായിരുന്നു ഫെസ്റ്റിവലിനോടനുബന്ധിച്ചു തയ്യാറാക്കിയിരുന്നത്. സ്വദേശികളുൾപ്പെടെ നൂറുകണക്കിനാളുകൾ പരിപാടിയിൽ സംബന്ധിച്ചു.

മക്ക-മദീന ഹറമൈൻ റെയിൽവേ മാതൃകയിൽ 40 മീറ്റർ നീളത്തിൽ തയ്യാറാക്കിയ ഭീമൻ കേക്ക് മുറിച്ചുകൊണ്ട് ഷെഫ് നൗഷാദ് ഫുഡ് ഫെസ്റ്റിവൽ ഉത്‌ഘാടനം ചെയ്തു. പല തരത്തിലുള്ള ബിരിയാണികളും ജ്യൂസുകളും മറ്റു രുചിയൂറും വിഭവങ്ങളുമായി 19 കുടുംബങ്ങൾ അണിനിരന്ന കുക്കറി മത്സരവും അരങ്ങേറി. ശേഷം തത്സമയ പാചകവുമായി ഷെഫ് നൗഷാദ് വേദിയിലെത്തി.

ആവേശകരമായി നടന്ന കുക്കറി ഷോ മത്സരത്തിൽ ഷാഹിന സുബൈർ ഒന്നാം സ്ഥാനവും അനീസ സെയ്ദ് രണ്ടാം സ്ഥാനവും റഫിയ അബ്ദുൽ കരീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഷെഫ് നൗഷാദ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലുലു ജനറൽ മാനേജർ അഷ്‌റഫ് അബ്ബാസ്, കൊമേഴ്‌ഷ്യൽ മാനേജർ റിൽസ് മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.

TAGS :

Next Story