Quantcast

സൗദിക്കെതിരായ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിലകൊള്ളുമെന്ന് യുഎഇ

MediaOne Logo

Sithara

  • Published:

    26 April 2018 11:11 PM IST

സൗദി അറേബ്യക്ക് നേരെയുള്ള ഏതാക്രമണവും യുഎഇക്ക് നേരെയുള്ളള ആക്രമണമായി കണക്കാക്കുമെന്ന് വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍.

സൗദി അറേബ്യക്ക് നേരെയുള്ള ഏതാക്രമണവും യുഎഇക്ക് നേരെയുള്ളള ആക്രമണമായി കണക്കാക്കുമെന്ന് വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍. സൌദിയിലുണ്ടായ ഭീകരാക്രമണങ്ങളെ യുഎഇ ശക്തമായ ഭാഷയില്‍ അപലപിച്ചു.

സൗദി അറേബ്യയിലെ തങ്ങളുടെ സഹോദരങ്ങളെ ലക്ഷ്യമിടുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളുമെന്ന് ശൈഖ് അബ്ദുല്ലല ബിന്‍ സായിദ് അല്‍നഹ്യാന്‍ പറഞ്ഞു. സൗദി അറേബ്യയുടെ സുസ്ഥിരത യുഎഇയുടെയും മൊത്തം ഗള്‍ഫ് മേഖലയുടെയും സുസ്ഥിരതയാണ്. അതിനാല്‍ ഈ കുറ്റകൃത്യങ്ങള്‍ ലക്ഷ്യം വെക്കുന്നത് യുഎഇയെയും അതിന്റെ നഗരങ്ങളെയും ജനങ്ങളെയുമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ഭീകരതയും അതിന്റെ എല്ലാ രൂപങ്ങളും ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ സൗദി നേതൃത്വത്തിന് കഴിയും. ഇസ്ലാമിന് തീവ്രവാദ സിദ്ധാന്തങ്ങളുമായി ഒരു ബന്ധവുമില്ല. അതിന്റെ പാരമ്പര്യവും ചരിത്രവും തീവ്രവാദത്തോട് ബന്ധപ്പെട്ട് കിടക്കുന്നില്ല. സൗദി അറേബ്യയിലുണ്ടായ ആക്രമണം ഭീകരവാദത്തോട് പൊരുതാനുള്ള യുഎഇയുടെ നിശ്ചയദാര്‍ഢ്യത്തെ ബലപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story