Quantcast

ഖത്തറില്‍ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കാം

MediaOne Logo

admin

  • Published:

    27 April 2018 12:57 AM GMT

ഖത്തറില്‍  ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കാം
X

ഖത്തറില്‍ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കാം

ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് രണ്ട്' വഴിയാണ് ലൈസന്‍സ് പുതുക്കാനുള്ള സംവിധാനമൊരുങ്ങുന്നത്

ഖത്തറില്‍ ഇനി ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കാം. ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് രണ്ട്' വഴിയാണ് ലൈസന്‍സ് പുതുക്കാനുള്ള സംവിധാനമൊരുങ്ങുന്നത്. ഫീസിനു പുറമെ 20 റിയാല്‍ മാത്രം അധികം നല്‍കിയാല്‍ പുതുക്കിയ ലൈസന്‍സ് , വിലാസക്കാരന്റെ കയ്യില്‍ എത്തിച്ചു നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി ലഭ്യമാക്കുന്ന 'മെട്രാഷ് രണ്ട്' വഴി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനും കേടുപറ്റിയ ലൈസന്‍സ് മാറ്റിക്കിട്ടാനും അപേക്ഷിക്കാം. ഇതിന് പുറമെ മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ വിസ സംബന്ധമായ മൂന്ന് പ്രധാന സേവനങ്ങള്‍ക്കൂടി മെട്രാഷ് രണ്ട് വഴി ലഭ്യമാക്കുന്ന പദ്ധതിയും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ലൈസന്‍സ് പുതുക്കാനുള്ള ഫീസായ 250 റിയാലും ഓണ്‍ലൈന്‍ വഴി നല്‍കാവുന്നതാണ്.

വ്യക്തിഗത സ്പോണ്‍സര്‍ഷിപ്പിന് കീഴിലുള്ള വിദേശികള്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിച്ച് തിരിച്ചുവരുമ്പോള്‍ റിട്ടേണ്‍ വിസക്കും മെട്രാഷ് രണ്ട് വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാം. പാസ്പോര്‍ട്ട് കേടുവരികയോ നഷ്ടപ്പെടുകയോ ചെയ്ത വിദേശികള്‍ക്ക് പാസ്പോര്‍ട്ട് സംബന്ധമായ വിവരങ്ങളില്‍ മാറ്റംവരുത്താനും പുതിയ സംവിധാനം വഴി സാധ്യമാകും. കാലാവധിയുള്ള വിസയുള്ളവര്‍ക്കാണ് ഇങ്ങനെ വിവരങ്ങള്‍ മാറ്റാനാകുക. രണ്ട് വിസയുള്ളവര്‍ക്ക് ഒരെണ്ണം ഒഴിവാക്കി ഒരെണ്ണം മാത്രമായി നിലനിര്‍ത്താനും ഇതു വഴി സാധ്യമാകും. ഇതിനായി സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്. മെട്രാഷ് വഴി ഗവണ്‍മെന്റില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങളെല്ലാം പ്രയാസ രഹിതമായി ലഭ്യമാക്കാനുള്ള ശ്രമഹ്ങളാണ് മന്ത്രാലയം ഇപ്പോള്‍ വിപുലപ്പെടുത്തുന്നത്.

TAGS :

Next Story