Quantcast

ആധാറിന് ദുബൈ ലോക സര്‍ക്കാര്‍ ഉച്ചകോടി പുരസ്കാരം

MediaOne Logo

Jaisy

  • Published:

    28 April 2018 8:10 AM IST

ആധാറിന്  ദുബൈ ലോക സര്‍ക്കാര്‍ ഉച്ചകോടി പുരസ്കാരം
X

ആധാറിന് ദുബൈ ലോക സര്‍ക്കാര്‍ ഉച്ചകോടി പുരസ്കാരം

വളര്‍ന്നുവരുന്ന മികച്ച ഭരണതല സാങ്കേതിക വിദ്യക്കുള്ള പുരസ്കാരത്തിനാണ് ആധാര്‍ കാര്‍ഡിനെ തെരഞ്ഞെടുത്തത്

ഇന്ത്യയിലെ ആധാര്‍ കാര്‍ഡിന് ദുബൈ ലോക സര്‍ക്കാര്‍ ഉച്ചകോടി അവാര്‍ഡ്. വളര്‍ന്നുവരുന്ന മികച്ച ഭരണതല സാങ്കേതിക വിദ്യക്കുള്ള പുരസ്കാരത്തിനാണ് ആധാര്‍ കാര്‍ഡിനെ തെരഞ്ഞെടുത്തത്.

യു എ ഇ ഉപപ്രധാനമന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍നഹ്‍യാനാണ് ദുബൈയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ ഭരണരംഗത്തെ മികച്ച ഉദ്യമങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. വളര്‍ന്നുവരുന്ന ഭരണതല സാങ്കേതികവിദ്യ എന്ന വിഭാഗത്തിലാണ യുഐഡിഐഎ നടപ്പാക്കുന്ന ആധാര്‍കാര്‍ഡ് പുരസ്കാരത്തിന് അര്‍ഹമായത്.

മൊബൈല്‍ ഫോണ്‍ വഴി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ മികച്ച എം ഗവര്‍മെന്റ് അവാര്‍ഡിന് ഇന്ത്യയിലെ ഉമങ് എന്ന മൊബൈല്‍ ആപ്ലിക്കേഷനും പുരസ്കാരമുണ്ട്. ആസ്ത്രേലിയയുടെ നാഷണല്‍ സിറ്റീസ് പെര്‍ഫോമന്‍സ് ഫ്രെയിം വര്‍ക്ക്, ടാന്‍സാനിയയുടെ പോര്‍ട്ടബില്‍ ഡി എന്‍ എ സീക്വന്‍സ് എന്നീ സര്‍ക്കാര്‍ പദ്ധതികള്‍ക്കൊപ്പമാണ് ആധാര്‍ പുരസ്കാരം പങ്കിട്ടത്.

TAGS :

Next Story