Quantcast

താജ്മഹല്‍ കാണാനുള്ള അവസരമൊരുക്കി അല്‍ അബീര്‍ ഗ്രൂപ്പ്

MediaOne Logo

Jaisy

  • Published:

    28 April 2018 11:55 PM GMT

താജ്മഹല്‍ കാണാനുള്ള അവസരമൊരുക്കി അല്‍ അബീര്‍ ഗ്രൂപ്പ്
X

താജ്മഹല്‍ കാണാനുള്ള അവസരമൊരുക്കി അല്‍ അബീര്‍ ഗ്രൂപ്പ്

സൌദിയുടെ ജനാദ്രിയയിലെ അല്‍ അബീര്‍ ഗ്രൂപ്പിന്റെ സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്കാണ് അവസരം

ഇന്ത്യയില്‍ താജ്മഹല്‍ കാണാനുള്ള അവസരമൊരുക്കുകയാണ് പൈതൃക ഗ്രാമത്തില്‍ അല്‍ അബീര്‍ ഗ്രൂപ്പ്. സൌദിയുടെ ജനാദ്രിയയിലെ അല്‍ അബീര്‍ ഗ്രൂപ്പിന്റെ സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്കാണ് അവസരം. ഇന്ത്യന്‍ പവലിയന് അകത്താണ് അബീര്‍‌ ഗ്രൂപ്പിന്റെ സ്റ്റാള്‍.

ജനാദ്രിയ പൈതൃക ഗ്രാമത്തിലെ പ്രധാന ആകര്‍ഷണമാണ് അതിഥി രാജ്യമായ ഇന്ത്യയുടെ പവലിയന്‍. ഇതിനകത്ത് പ്രവേശ കവാടത്തോട് ചേര്‍ന്നാണ് അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ സ്റ്റാള്‍. ഇവിടെ സ്വദേശികളെ ആകര്‍ഷിക്കാന്‍ വന്‍ ഓഫറൊരുക്കിയിട്ടുണ്ട് ഗ്രൂപ്പ്.

സ്വദേശികളടക്കം ആയിരങ്ങളാണ് ഓരോ ദിവസവും ഈ സ്റ്റാളിലെത്തുക. ഇവിടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി സ്ലിപ്പ് തൊട്ടുത്ത പെട്ടിയില്‍ നിക്ഷേപിക്കാം. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താജ് മഹല്‍ കാണാനെത്താം. മെഡിക്കല്‍ ഗ്രൂപ്പിന്റെ സേവനം സംബന്ധിച്ച വിവരങ്ങളും സ്റ്റാളില്‍ നിന്നറിയാം. പൈതൃകോത്സവത്തിന്റെ അവസാനം വരെ ഗ്രൂപ്പിന്റെ സേവനം ഇവിടെയുണ്ടാകും.

TAGS :

Next Story