Quantcast

ദുബൈ എയര്‍പ്പോര്‍ട്ട് ടണലില്‍ മോക് ഡ്രില്‍

MediaOne Logo

admin

  • Published:

    28 April 2018 4:05 PM GMT

ദുബൈ എയര്‍പ്പോര്‍ട്ട് ടണലില്‍ മോക് ഡ്രില്‍
X

ദുബൈ എയര്‍പ്പോര്‍ട്ട് ടണലില്‍ മോക് ഡ്രില്‍

ദുബൈ എയര്‍പ്പോര്‍ട്ട് ടണലില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന മോക് ഡ്രില്‍ സുരക്ഷാ ഏജന്‍സികളുടെ കാര്യക്ഷമത വ്യക്തമാക്കുന്നതായി. ദുബൈയിലെ 11 സര്‍ക്കാര്‍ ഏജന്‍സികളാണ് ഈ പരിശീലനത്തില്‍ പങ്കെടുത്തത്.

ദുബൈ എയര്‍പ്പോര്‍ട്ട് ടണലില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന മോക് ഡ്രില്‍ സുരക്ഷാ ഏജന്‍സികളുടെ കാര്യക്ഷമത വ്യക്തമാക്കുന്നതായി. ദുബൈയിലെ 11 സര്‍ക്കാര്‍ ഏജന്‍സികളാണ് ഈ പരിശീലനത്തില്‍ പങ്കെടുത്തത്.

പെട്ടെന്ന് തീപിടിക്കുന്ന വസ്തു കയറ്റിവന്ന ട്രക്കും പെയിന്‍റുമായി വന്ന മറ്റൊരു ട്രക്കും കൂട്ടിയിടിച്ചുണ്ടാകുന്ന അപകടവും രക്ഷാപ്രവര്‍ത്തനവുമാണ് മോക് ഡ്രില്‍ ചിത്രീകരിച്ചത്. ആര്‍.ടി.എയുടെ ബസ്, ടാക്സി, രണ്ട് സ്വകാര്യ വാഹനങ്ങള്‍ എന്നിവയും ഇതിന്റെ ആഘാതത്തില്‍ കൂട്ടിയിടിച്ചു. സിവില്‍ ഡിഫന്‍സും പൊലീസും ആംബുലന്‍സും സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. വാഹനങ്ങള്‍ക്ക് തീപിടിക്കാതിരിക്കാന്‍ സിവില്‍ ഡിഫന്‍സ് വെള്ളം ചീറ്റി. പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റുന്നത് വരെ മോക് ഡ്രില്‍ ചിത്രീകരിച്ചു. ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള പാതയില്‍ വ്യാഴാഴ്ച രാത്രി 12 മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ആറുവരെ ഗതാഗതം നിരോധിച്ചായിരുന്നു പരിശീലനം. 300 ഓളം രക്ഷാപ്രവര്‍ത്തകര്‍, 14 തീയണക്കല്‍ വാഹനങ്ങള്‍, സിവില്‍ ഡിഫന്‍സ് ലീഡര്‍ഷിപ്പ് വാഹനം, ഒമ്പത് ആംബുലന്‍സുകള്‍, ഫീല്‍ഡ് ഹോസ്പിറ്റല്‍, 20 പൊലീസ് പട്രോള്‍ വാഹനങ്ങള്‍, ആര്‍.ടി.എയുടെ 30 വാഹനങ്ങള്‍ എന്നിവ പങ്കെടുത്തു. തുരങ്കങ്ങള്‍ക്കുള്ള രക്ഷാപ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുകയായിരുന്നു ഉദ്ദേശ്യം.

TAGS :

Next Story