Quantcast

അല്‍ അന്‍സാരി എക്സ്ചേഞ്ച് പ്രമോഷന്‍ കാമ്പയിന്‍ അവസാനിച്ചു

MediaOne Logo

അലീന

  • Published:

    30 April 2018 6:55 AM IST

അല്‍ അന്‍സാരി എക്സ്ചേഞ്ച് പ്രമോഷന്‍ കാമ്പയിന്‍ അവസാനിച്ചു
X

അല്‍ അന്‍സാരി എക്സ്ചേഞ്ച് പ്രമോഷന്‍ കാമ്പയിന്‍ അവസാനിച്ചു

'നിങ്ങളുടെ ജീവിതം മാറ്റി മറിക്കുക' എന്ന ശീര്‍ഷകത്തിലായിരുന്നു രണ്ടു മാസം നീണ്ടുനിന്ന കാമ്പയിന്‍

സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന പ്രമുഖ പണമിടപാട് സ്ഥാപനമായ അല്‍ അന്‍സാരി എക്സ്ചേഞ്ച് ആവിഷ്കരിച്ച പുതിയ പ്രമോഷന്‍ പദ്ധതിക്ക് പരിസമാപ്തി. 'നിങ്ങളുടെ ജീവിതം മാറ്റി മറിക്കുക' എന്ന ശീര്‍ഷകത്തിലായിരുന്നു രണ്ടു മാസം നീണ്ടുനിന്ന കാമ്പയിന്‍.

നാട്ടിലേക്ക് പണമയക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നവര്‍ക്ക് ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കുന്ന പ്രമോഷന്‍ പദ്ധതിയാണിത്. ഇതിനു പുറമെ മറ്റ് നിരവധി സമ്മാനങ്ങളും 'ബി ദ നെക്സ്റ്റ് മില്യനെയര്‍' പ്രമോഷന്‍ പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്നു. ജൂണ്‍ ഒന്നിന് ആരംഭിച്ച കാമ്പയിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അല്‍ അന്‍സാരി എക്സ്ചേഞ്ച് അധികൃതര്‍ വ്യക്തമാക്കി. നിരവധി മലയാളികളും പ്രമോഷന്‍ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ രംഗത്തു വന്നു.

അര നൂറ്റാണ്ടിന്റെ അനുഭവ പാരമ്പര്യമുള്ള പണമിടപാട് സ്ഥാപനത്തിന് യു.എ.ഇയിലും പുറത്തുമായി നൂറുകണക്കിന് ബ്രാഞ്ചുകളുണ്ട്. 2500ല്‍ ഏറെ ജീവനക്കാരുള്ള എക്സ്ചേഞ്ച്, പോയ വര്‍ഷം ഏര്‍പ്പെടുത്തിയ പ്രമോഷന്‍ കാമ്പയിനില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ബംഗ്ളാദേശില്‍ നിന്നുള്ള സാധാരണ പ്രവാസിക്കായിരുന്നു. സുവര്‍ണ ജൂബിലി ഭാഗമായി 50 ദശലക്ഷം ദിര്‍ഹമിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അല്‍ അന്‍സാരി എക്സ്ചേഞ്ച് തുടക്കം കുറിച്ചിരുന്നു.

TAGS :

Next Story