Quantcast

കുളച്ചല്‍ തുറമുഖം: ആശങ്കയില്‍ ഖത്തര്‍ പ്രവാസികളായ കുളച്ചലുകാര്‍

MediaOne Logo

Khasida

  • Published:

    1 May 2018 11:01 AM IST

കുളച്ചല്‍ തുറമുഖം: ആശങ്കയില്‍ ഖത്തര്‍ പ്രവാസികളായ കുളച്ചലുകാര്‍
X

കുളച്ചല്‍ തുറമുഖം: ആശങ്കയില്‍ ഖത്തര്‍ പ്രവാസികളായ കുളച്ചലുകാര്‍

പതിറ്റാണ്ടുകള്‍ ഗള്‍ഫില്‍ അധ്വാനിച്ചുണ്ടാക്കിയ വീടും സ്വത്തുക്കളും നഷ്ടമാകു

തമിഴ്‌നാട്ടിലെ കുളച്ചലില്‍ വാണിജ്യ തുറമുഖം പണിയാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ആശങ്കാകുലരാണ് ഖത്തറിലെ മത്സ്യത്തൊഴിലാളികളായ കുളച്ചല്‍ സ്വദേശികള്‍. പതിറ്റാണ്ടുകള്‍ ഗള്‍ഫില്‍ അധ്വാനിച്ചുണ്ടാക്കിയ വീടും സ്വത്തുക്കളും നഷ്ടമാകുന്ന സാഹചര്യമാണ് ഇവരെ ഭയപ്പെടുത്തുന്നത്.

കന്യാകുമാരി ജില്ലയിലെ ഇനയം പ്രദേശത്ത് വാണിജ്യ തുറമുഖം സ്ഥാപിക്കാനൊരുങ്ങുമ്പോള്‍ പരിസരത്തെ 52 ഓളം ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് കുടിയിറക്കു ഭീഷണി നേരിടുന്നത്. ഈ നീക്കത്തിനെതിരെ ഗ്രാമീണര്‍ സമരവും തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഖത്തറില്‍ പ്രവാസികളായി കഴിയുന്ന കുളച്ചല്‍ സ്വദേശികളായ ആയിരത്തിലധികം മത്സ്യത്തൊഴിലാളികള്‍ വലിയ ആശങ്കയിലാണ്. പൂര്‍ണ്ണമായും മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശത്ത് മത്സ്യബന്ധന തുറമുഖം സ്ഥാപിക്കുന്നതിനു പകരം വാണിജ്യ തുറമുഖം കൊണ്ടു വരാനുള്ള നീക്കം സംശയാസ്പദമാണെന്നാണ് ഇവര്‍ പറയുന്നത്.

വര്‍ഷങ്ങളായി ഗള്‍ഫില്‍ അധ്വാനിച്ചുണ്ടാക്കിയ ജീവിത സമ്പാദ്യം കവര്‍ന്നെടുക്കുന്ന തുറമുഖ പദ്ധതിക്കെതിരെ നാട്ടുകാര്‍ നടത്തിവരുന്ന സമരത്തോടൊപ്പമാണ് കരയിലും കടലിലും ഇവരുടെ മനസ്സ്.
ഖത്തറിലെ വക്‌റ, ശമാല്‍, അല്‍ഖോര്‍ എന്നിവിടങ്ങളില്‍ മത്സ്യബന്ധനം നടത്തിവരുന്ന ഈ തൊഴിലാളികള്‍ അവധിക്ക് നാട്ടിലെത്തിയാല്‍ ഇനയത്തെ സമരപന്തലില്‍ കാണും.

TAGS :

Next Story