Quantcast

സൗദി എയര്‍ലൈന്‍സില്‍ ഇനിമുതല്‍ ഇഷ്ടസീറ്റിന് അധിക തുക

MediaOne Logo

admin

  • Published:

    1 May 2018 9:50 AM GMT

സൗദി എയര്‍ലൈന്‍സില്‍ ഇനിമുതല്‍ ഇഷ്ടസീറ്റിന് അധിക തുക
X

സൗദി എയര്‍ലൈന്‍സില്‍ ഇനിമുതല്‍ ഇഷ്ടസീറ്റിന് അധിക തുക

സൗദി എയര്‍ലൈന്‍സില്‍ ഇഷ്ടമുള്ള സീറ്റ് തെരഞ്ഞെടുക്കുന്നതിന് അധിക സംഖ്യ ഈടാക്കുന്നത് മേയ് മാസം മുതല്‍ നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ടിക്കറ്റ് ബുക് ചെയ്യുമ്പോള്‍ സീറ്റ് തെരഞ്ഞെടുക്കുന്നവര്‍ക്ക് 20 മുതല്‍ 50 റിയാല്‍ വരെ അധികമായി നല്‍കേണ്ടി വരും. അന്താരാഷ്ട്ര സെക്ടറുകളിലാണ് ആദ്യ ഘട്ടത്തില്‍ പണം ഈടാക്കുക.

മുന്‍നിര സീറ്റുകള്‍ക്കും സൈഡ് സീറ്റുകള്‍ക്കും ഒരു ഭാഗത്തേക്ക് (വണ്‍വെ) 20 മുതല്‍ 50 റിയാല്‍ വരെയാണ് ഈടാക്കുക. ആദ്യ ഘട്ടത്തില്‍ അന്താരാഷ്ട്ര സര്‍വീസുകളിലാണ് അധിക സംഖ്യ ഏര്‍പ്പെടുത്തുക. ഏറ്റവും കൂടുതല്‍ ജനത്തിരക്കുള്ള ആഭ്യന്തര സര്‍വീസുകളില്‍ രണ്ടാം ഘട്ടത്തില്‍ നടപ്പാക്കും. മുന്‍നിരയിലും ജനലിനരികിലും സീറ്റുകള്‍ നേരത്തേ ആവശ്യപ്പെടുന്നവരില്‍ നിന്ന് മാത്രമേ തുക ഈടാക്കുകയുള്ളൂ. അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന മിക്ക വിമാന കമ്പനികളിലും ഈ സമ്പ്രദായമുണ്ടെന്നും കൊമേഴ്സ്യല്‍ വിഭാഗം ഉപമേധാവി ഖാലിദ് ബിന്‍ ഹമ്മാദ് പറഞ്ഞു. തിരക്കുള്ള റൂട്ടുകളിലും സൗകര്യപ്രദമായ സമയങ്ങളിലും മുന്‍കൂട്ടി സീറ്റ് വാങ്ങി യാത്ര ക്രമീകരിക്കാന്‍ പുതിയ സേവനത്തിലൂടെ കഴിയും.

ഇഷ്ടപ്പെട്ട ഭാഗത്ത് സീറ്റുകള്‍ സ്വന്തമാക്കാനുള്ള സൗദി യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് പുതിയ രീതി നടപ്പാക്കുന്നത്. കുടുംബ സമേതം യാത്രചെയ്യുന്ന, പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള യാത്രക്കാര്‍ക്ക് ഈ സേവനം ഏറെ ഗുണം ചെയ്യുമെന്നും ഖാലിദ് ബിന്‍ ഹമ്മാദ് അഭിപ്രായപ്പെട്ടു. ഇങ്ങനെ ബുക്ക്ചെയ്ത വിമാനം കാന്‍സലാകുകയോ വിമാനം മാറി മറ്റുവിമാനത്തില്‍ യാത്രചെയ്യേണ്ടിവരികയോ ചെയ്യേണ്ടിവന്നാല്‍ തുക മടക്കി വാങ്ങുകയോ പുതിയ സീറ്റ് വാങ്ങാന്‍ ഉപയോഗിക്കുകയോ ചെയ്യാം. പുതിയ രീതി നടപ്പാക്കുന്നതോടെ വിമാനത്തിന്‍െറ ബോര്‍ഡിങ് സംവിധാനം എളുപ്പമാക്കാനും സമയം ലാഭിക്കാനും സാധിക്കും. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് സാധാരണ പോലെ ബോര്‍ഡിങ് പാസ് ലഭിക്കുന്ന രീതിയെ ഇത് ഒരു നിലക്കും ബാധിക്കുകയില്ലെന്നും കൊമേഴ്സ്യല്‍ വിഭാഗം ഉപമേധാവി വ്യക്തമാക്കി. അതോടൊപ്പം അധിക സംഖ്യ നിശ്ചയിക്കാത്ത സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക്ചെയ്യാനും സൗകര്യമുണ്ടാകും.

TAGS :

Next Story