Quantcast

വാറ്റ് നടപ്പാക്കാന്‍ ഒരാഴ്ച; രജിസ്ട്രേഷൻ നടത്താത്ത സ്ഥാപനങ്ങൾ നിരവധി

MediaOne Logo

Jaisy

  • Published:

    1 May 2018 1:21 PM GMT

വാറ്റ് നടപ്പാക്കാന്‍ ഒരാഴ്ച; രജിസ്ട്രേഷൻ നടത്താത്ത സ്ഥാപനങ്ങൾ  നിരവധി
X

വാറ്റ് നടപ്പാക്കാന്‍ ഒരാഴ്ച; രജിസ്ട്രേഷൻ നടത്താത്ത സ്ഥാപനങ്ങൾ നിരവധി

മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും കൂട്ടത്തിലുണ്ട്

മൂല്യവർധിത നികുതി നടപ്പാക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, ഇനിയും വാറ്റ് രജിസ്ട്രേഷൻ നടത്താത്ത നിരവധി സ്ഥാപനങ്ങൾ ബാക്കി. മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും കൂട്ടത്തിലുണ്ട്​. കടുത്ത പിഴയും മറ്റു ബുദ്ധിമുട്ടുകളും ഇവർ നേരിടേണ്ടി വരുമെന്നാണ്​ അധികൃതർ നൽകുന്ന മുന്നറിയിപ്പ്​.

മാസങ്ങൾക്കു മുമ്പെ അധികൃതർ നിർദ്ദേശിച്ചതു പ്രകാരം രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയ നിരവധി സ്ഥാപനങ്ങളുണ്ട്​. എന്നാൽ ഫെഡറൽ ടാക്സ് അതോറിറ്റിയും സാമ്പത്തിക മന്ത്രാലയവും തുടരെ അറിയിപ്പുകൾ നൽകിയിട്ടും വാറ്റ് തങ്ങൾക്കു ബാധകമാണോയെന്നു കരുതി മടിച്ചു നിൽക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട്​. വാറ്റിനെക്കുറിച്ച് പലരും ഇനിയും വേണ്ടത്ര ബോധവാൻമാരായിട്ടില്ലെന്നാണു വിലയിരുത്തൽ.

ജനുവരി ഒന്നു മുതലാണ്​ വാറ്റ്​ നടപ്പാവുക.ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ, ഒട്ടുമിക്ക വസ്തുക്കൾക്കും വാറ്റ് നൽകേണ്ടിവരുമെങ്കിലും ജീവിത ചെലവിൽ നേരിയ വർധനയേ ഉണ്ടാകൂ എന്നാണ്​ അധികൃതർ വ്യക്​തമാക്കുന്നത്​. സമ്പദ് വ്യവസ്ഥയ്ക്ക്​ വാറ്റ് കൂടുതൽ കരുത്തു പകരുമെന്നും അധികൃതർ ഉറപ്പിക്കുന്നു. വിൽക്കുകയോ, വാങ്ങുകയോ ചെയ്യുന്ന സാധനസാമഗ്രികൾ, സേവനങ്ങൾ തുടങ്ങിയവയിലാണ് വാറ്റ് ഈടാക്കുക.

യുഎഇയിലെ എല്ലാ ബിസിനസ് സ്ഥാപനങ്ങളും ഇടപാടുകൾ രേഖാമൂലമാക്കാൻ നിർബന്ധിക്കപ്പെടും എന്നതാണ്​ പ്രത്യേകത. വാർഷിക വിറ്റുവരവ്​ മൂന്നേ മുക്കാൽ ലക്ഷം ദിർഹമുള്ള എല്ലാ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യണം എന്നതാണ്​ ചട്ടം. നികുതി റിട്ടേണുകൾ കൃത്യമായി നിർദിഷ്ട സമയത്തു സമർപ്പിച്ചിരിക്കണം.

TAGS :

Next Story