Quantcast

സിപിഎം-സിപിഐ അഭിപ്രായ വ്യത്യാസങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കില്ലെന്ന് കാനം

MediaOne Logo

Khasida

  • Published:

    2 May 2018 4:56 PM IST

സിപിഎം-സിപിഐ അഭിപ്രായ വ്യത്യാസങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കില്ലെന്ന് കാനം
X

സിപിഎം-സിപിഐ അഭിപ്രായ വ്യത്യാസങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കില്ലെന്ന് കാനം

തെറ്റുകൾ തിരുത്തി ഭരണം നല്ലരീതിയിൽ മുന്നോട്ടു​കൊണ്ടുപോകാൻ ഇത്​ സഹായകരമാണെന്നും കാനം മസ്കത്തിൽ

സിപിഎമ്മും സിപിഐയും തമ്മിൽ വിവിധ വിഷയങ്ങളിൽ പുലർത്തുന്ന വ്യത്യസ്ത അഭിപ്രായങ്ങൾ സർക്കാറിന്റെ പ്രതിച്ഛായയെയോ പ്രവർത്തനത്തെയോ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന്​കാനം രാജേന്ദ്രൻ. രണ്ട്​പാർട്ടിയായിരിക്കുന്നിടത്തോളം കാലം പലകാര്യങ്ങൾക്കും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും. തെറ്റുകൾ തിരുത്തി ഭരണം നല്ലരീതിയിൽ മുന്നോട്ടു​കൊണ്ടുപോകാൻ ഇത്​ സഹായകരമാണെന്നും കാനം മസ്കത്തിൽ മാധ്യമപ്രവർത്തകരോട്​പറഞ്ഞു.

യോജിക്കുന്ന വിഷയങ്ങളാണ്​എൽഡിഎഫിന്റെ പ്രകടനപത്രികയിലുള്ളത്​. ആ കാര്യങ്ങൾ നടപ്പാക്കാനാണ്​ഇരു പാർട്ടികളും ഒരുമിച്ച്​ പ്രവർത്തിക്കുന്നത്. മൂന്നാറിൽ കൈയേറ്റമൊഴിപ്പിക്കുന്നത് സംബന്ധിച്ച്​സിപിഎമ്മിനും സിപിഐക്കും വ്യത്യസ്ത അഭിപ്രായങ്ങളില്ല. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്നാണ്​പറഞ്ഞത്. കുടിയേറ്റവും കൈയേറ്റവും രണ്ടും രണ്ടായി കാണണം. 1977ന്​ മുമ്പ്​ കുടിയേറിയവർക്ക് പട്ടയം നൽകണമെന്നതിലും ഇരുപാർട്ടികളും അഭിപ്രായവ്യത്യാസങ്ങളിലെന്നും കാനം പ്രതികരിച്ചു.

മാണിഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക്​സ്വാഗതം ചെയ്യുമോയെന്ന ചോദ്യത്തിന്​ആരെങ്കിലും കൂടെയുണ്ടാകുമോയെന്നതടക്കം കാര്യങ്ങൾ നോക്കിയ ശേഷം അഭിപ്രായം പറയാമെന്നായിരുന്നു കാനത്തിന്റെ മറുപടി. ടി.പി സെൻകുമാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാർ ഉചിതമായി തന്നെ കൈാര്യം ചെയ്യും. സർക്കാർ അധികാരമേറ്റപ്പോൾ അദ്ദേഹത്തെ പൊലീസ്​ മേധാവി സ്ഥാനത്തുനിന്ന്​ നീക്കിയ തീരുമാനം രാഷ്ട്രീയപരമായുള്ളതല്ല. ആഭ്യന്തര വകുപ്പിന്റെ ഭരണപരമായ തീരുമാനം മാത്രമാണത്​. സുപ്രീകോടതി ആ ഉത്തരവ്​ റദ്ദാക്കിയതാണ്​നിയമയുദ്ധങ്ങൾക്ക് വഴിവെച്ചത്​. ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥാനക്കയറ്റവുമൊക്കെയായി ബന്ധപ്പെട്ട തീരുമാനങ്ങൾ ട്രൈബ്യൂണലിലും ഹൈകോടതിയിലും ചോദ്യം ചെയ്യപ്പെടാറുണ്ട്. ഈ കേസിലും അങ്ങനെയാണ് ഉണ്ടായതെന്നും മൈത്രി മസ്‍കത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ കാനം പറഞ്ഞു.

TAGS :

Next Story