Quantcast

ഖാബൂസ് ഗ്രാന്‍ഡ് മസ്ജിദിന്റെ മാതൃകയൊരുക്കി പ്രവാസി മലയാളി

MediaOne Logo

Subin

  • Published:

    4 May 2018 1:31 AM IST

ഖാബൂസ് ഗ്രാന്‍ഡ് മസ്ജിദിന്റെ മാതൃകയൊരുക്കി പ്രവാസി മലയാളി
X

ഖാബൂസ് ഗ്രാന്‍ഡ് മസ്ജിദിന്റെ മാതൃകയൊരുക്കി പ്രവാസി മലയാളി

ഒമാന്‍ ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി നടക്കുന്ന ഐ ലവ് ഖാബൂസ് കാമ്പയിനില്‍ തന്റെ മാതൃക പ്രദര്‍ശിപ്പിക്കാന്‍ റഷാദിന് ക്ഷണം ലഭിച്ചിട്ടുണ്ട്

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിനായി ഒരു സമ്മാനമൊരുക്കുകയാണ് ദുബൈയിലെ പ്രവാസി മലയാളി. മസ്‌കത്തിലെ പ്രശസ്തമായ ഖാബൂസ് ഗ്രാന്‍ഡ് മസ്ജിദിന്റെ മാതൃകയാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി റഷാദ് നിര്‍മിച്ചെടുത്തത്. അടുത്തമാസം നടക്കുന്ന ഒമാന്‍ ദേശിയദിനത്തില്‍ ഇത് സുല്‍ത്താന്റെ പക്കലെത്തിക്കാനാണ് റഷാദിന്റെ ശ്രമം.

ഒമാന്‍ തലസ്ഥാന നഗരിയുടെ ഐക്കണുകളില്‍ ഒന്നാണ് സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്‌ക്. പള്ളിയുടെ ചുവരിലെ കൊത്തുപണികളടക്കം സൂക്ഷ്മമായ വിശദാംശങ്ങള്‍ വരെ ഉള്‍ക്കൊള്ളിച്ചാണ് റഷാദ് ഈ മാതൃക തീര്‍ത്തിരിക്കുന്നത്. ജോലികഴിഞ്ഞുള്ള വിശ്രമവേളകള്‍ പ്രയോജനപ്പെടുത്തി നാലുമാസത്തിലകം സമയമെടുത്തു പള്ളി പൂര്‍ത്തിയാക്കാന്‍.

കമ്പ്യൂട്ടറില്‍ ഡിസൈന്‍ തയാറാക്കി അക്രലിക്കില്‍ പള്ളിയുടെ ഭാഗങ്ങള്‍ വെട്ടിയുണ്ടാക്കുകയായിരുന്നു. പള്ളിയുടെ രാത്രി കാഴ്ചയും ഒരുക്കിയിട്ടുണ്ട്. ഭാര്യ ഫെബിനയും മകള്‍ റിബയുമടക്കം കുടുംബം സഹായത്തിനുണ്ടായിരുന്നു. ജോലി ദുബൈയിലാണെങ്കിലും പ്രവാസത്തിന് തുടക്കമിട്ട ഒമാനും അവിടുത്തെ ഭരണാധികാരിയും റഷാദിന് ഏറെ പ്രിയപ്പെട്ടതാണ്.

നേരത്തേ അബൂദബി ഗ്രാന്‍ മസ്ജിദിന്റെ ചെറു രൂപം നിര്‍മിച്ച് പരസ്യകമ്പനിയിലെ നിര്‍മാണ വിദഗ്ധന്‍ കൂടിയായ റശാദ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അന്ന് അത് യുഎഇയിലെ ഒരു പ്രമുഖ വ്യവസായി സ്വന്തമാക്കി. ഒമാന്‍ ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി നടക്കുന്ന ഐ ലവ് ഖാബൂസ് കാമ്പയിനില്‍ തന്റെ മാതൃക പ്രദര്‍ശിപ്പിക്കാന്‍ റഷാദിന് ക്ഷണം ലഭിച്ചിട്ടുണ്ട്. അടുത്തദിവസം ഇതിനായി മസ്‌കത്തിലേക്ക് തിരിക്കുകയാണ് ഇദ്ദേഹം.

TAGS :

Next Story