Quantcast

ബഷീര്‍ കഥാപാത്രങ്ങളായി പ്രവാസി കലാകാരന്മാര്‍ അരങ്ങില്‍

MediaOne Logo

Khasida

  • Published:

    5 May 2018 8:26 AM GMT

ബഷീര്‍ കഥാപാത്രങ്ങളായി പ്രവാസി കലാകാരന്മാര്‍ അരങ്ങില്‍
X

ബഷീര്‍ കഥാപാത്രങ്ങളായി പ്രവാസി കലാകാരന്മാര്‍ അരങ്ങില്‍

സംസ്‌കൃതി ഖത്തറിന്റെ ബാനറില്‍, മുച്ചീട്ടുകളിക്കാരന്‍റെ മകള്‍ എന്ന ദൃശ്യാവിഷ്‌കാരം ഈ മാസം 17 ന് ദോഹയില്‍ അരങ്ങേറും.

വൈക്കം മുഹമ്മദ് ബഷീറിന്‍റെ വിഖ്യാത കഥാപാത്രങ്ങളെ അരങ്ങിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഖത്തറിലെ ഒരു കൂട്ടം പ്രവാസി കലാകാരന്‍മാര്‍. സംസ്കൃതിയുടെ സി.വി ശ്രീരാമന്‍ സാഹിത്യ പുരസ്ക്കാരദാന ചടങ്ങില്‍ ഈ മാസം 17 ന് ദോഹയിലെ ഐ സി സി അശോക ഹാളിലാണ് നാടകം അരങ്ങേറുന്നത്.

മുച്ചീട്ടുകളിക്കാരന്‍റെ മകള്‍ എന്ന ബഷീര്‍ കഥയിലെ മുഖ്യകഥാപാത്രങ്ങളായ ഒറ്റക്കണ്ണന്‍ പോക്കരും മണ്ടന്‍ മുത്തപ്പയും സൈനബയും കൂടാതെ, വൈക്കം മുഹമ്മദ് ബഷീര്‍ വിവിധ കഥകളിലൂടെ പരിചയപ്പെടുത്തിയ 20ലധികം കഥാപാത്രങ്ങളാണ് ഖത്തര്‍ പ്രവാസികളൊരുക്കുന്ന ഈ ദൃശ്യാവിഷ്‌കാരത്തില്‍ അരങ്ങിലെത്തുക.

ഗണേഷ്ബാബു മയ്യില്‍ സംവിധാനം ചെയ്യുന്ന നാടകാവിഷ്‌കാരത്തില്‍ 5 സ്ത്രീകളുള്‍പ്പെടെ 40 ഓളം കലാകാരന്‍മാരാണ് അഭിനേതാക്കളായെത്തുന്നത്.

ബാല്യകാലസഖി, പാത്തുമ്മാന്‍റെ ആട്, പൂവന്‍പഴം, പ്രേമലേഖനം തുടങ്ങിയ ബഷീര്‍കഥകളിലെ വിവിധ സന്ദര്‍ഭങ്ങള്‍, മുച്ചീട്ടു കളിക്കാരന്‍റെ മകളിലൂടെ അരങ്ങിലെത്തിക്കാനാണ് ഖത്തര്‍ പ്രവാസികളായ ഈ നാടകപ്രേമികളുടെ ശ്രമം.

സംസ്കൃതിയുടെ സി.വി ശ്രീരാമന്‍ സാഹിത്യ പുരസ്ക്കാരദാന ചടങ്ങില്‍ ഈ മാസം 17 ന് ദോഹയിലെ ഐ സി സി അശോക ഹാളിലാണ് നാടകം അരങ്ങേറുന്നത്.

TAGS :

Next Story