Quantcast

സൌദിയില്‍ സ്വദേശിവത്കരിച്ച മേഖലകളില്‍ സ്വദേശികള്‍ മാത്രം; വിദേശികളെ തുടരാന്‍ അനുവദിക്കില്ല

MediaOne Logo

Jaisy

  • Published:

    5 May 2018 7:23 AM GMT

സൌദിയില്‍ സ്വദേശിവത്കരിച്ച മേഖലകളില്‍ സ്വദേശികള്‍ മാത്രം; വിദേശികളെ തുടരാന്‍ അനുവദിക്കില്ല
X

സൌദിയില്‍ സ്വദേശിവത്കരിച്ച മേഖലകളില്‍ സ്വദേശികള്‍ മാത്രം; വിദേശികളെ തുടരാന്‍ അനുവദിക്കില്ല

നിയമലംഘനം കണ്ടെത്തന്‍ പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രാലയം അറിയിച്ചു

സ്വദേശികള്‍ക്ക് സംവരണമേര്‍പ്പെടുത്തിയ തസ്തികയില്‍ വിദേശികളെ തുടരാന്‍ അനുവദിക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം. നിയമലംഘനം കണ്ടെത്തന്‍ പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം വിദേശികള്‍ ജോലി ചെയ്യുന്നതായി കാണിച്ച് സ്വദേശികള്‍ മൊബൈല്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസം അല്‍ മുര്‍സലാത്ത് കോപ്ലക്സില്‍ സ്വദേശികള്‍ മൊബൈല്‍ കടകളടച്ച് പ്രതിഷേധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വദേശികള്‍ക്ക് സംവരണം ചെയ്ത മേഖലയില്‍ വിദേശികള്‍ ജോലി ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയം ചൂണ്ടിക്കാട്ടി തൊഴില്‍ മന്ത്രാലയത്തിന് ഇവര്‍ പരാതിയും നല്‍കി. ഇതിനു പിന്നാലെയാണ് തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സൗദി സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ മേഖലകളുണ്ട്.

ഇവിടെ വിദേശികള്‍ ജോലി ചെയ്യുന്നില്ലെന്ന് തൊഴില്‍ മന്ത്രാലയം പരിശോധന നടത്തി ഉറപ്പുവരുമെന്നാണ് അറിയിപ്പ്. മൊബൈല്‍ മേഖല 100 സ്വദേശിവത്കരിച്ചതാണ്. സ്വദേശികള്‍ക്ക് അവകാശപ്പെട്ട ഏതെങ്കിലും ജോലിയില്‍ വിദേശികളെ കണ്ടത്തെിയാല്‍ ഇവര്‍ക്ക് പിഴ ചുമത്തി നാടുകടത്തും. സ്ഥാപനങ്ങളാണ് കുറ്റക്കാരെങ്കില്‍ പിഴ സ്ഥാപനത്തിന് വീഴും. നിയമലംഘകരുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യ ഇരട്ടിക്കും.

സംവരണം ഏര്‍പ്പെടുത്തിയ മേഖലയില്‍ സ്വദേശികളുടെ പേരില്‍ നടത്തപ്പെടുന്ന ബിനാമി സ്ഥാപനങ്ങളും പരിശോധനയില്‍ കണ്ടത്തൊനായിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഷോപ്പിങ് മാളുകളും വാണിജ്യ കേന്ദ്രങ്ങളും കേന്ദ്രീകരിച്ചു പരിശോധന കര്‍ശനമാക്കുന്നതിലൂടെ സ്വദേശിവത്കരണം കാര്യക്ഷമമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

TAGS :

Next Story