Quantcast

ഖത്തറില്‍ മോശം ഡ്രൈവര്‍മാരില്‍ നിന്ന് അധിക ഇന്‍ഷൂറന്‍സ് പ്രീമിയം ഈടാക്കും

MediaOne Logo

Alwyn

  • Published:

    6 May 2018 1:53 AM GMT

ഖത്തറില്‍ മോശം ഡ്രൈവര്‍മാരില്‍ നിന്ന് അധിക ഇന്‍ഷൂറന്‍സ് പ്രീമിയം ഈടാക്കും
X

ഖത്തറില്‍ മോശം ഡ്രൈവര്‍മാരില്‍ നിന്ന് അധിക ഇന്‍ഷൂറന്‍സ് പ്രീമിയം ഈടാക്കും

ഖത്തര്‍ സെന്‍ട്രല്‍ ബാങ്കാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് പ്രീമിയം വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്.

ഖത്തറില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നവരില്‍ നിന്ന് അധിക ഇന്‍ഷൂറന്‍സ് പ്രീമിയം ഈടാക്കാന്‍ നിര്‍ദേശം. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് പ്രീമിയം വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്. റോഡ് സുരക്ഷ വര്‍ധിധിപ്പിച്ച് ഗതാഗതം കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് പുതിയ നിര്‍ദേശം നല്‍കിയത്. സ്ഥിരമായി അപകടങ്ങള്‍ വരുത്തുകയും ഗതാഗത നിയമങ്ങള്‍ വരുത്തുകയും ചെയ്യുന്ന വാഹന ഉടമകളില്‍ നിന്ന് കൂടുതല്‍ തുക ഇന്‍ഷൂറന്‍സ് പ്രീമിയമായി ഈടാക്കാനാണ് നിര്‍ദേശം. ഇതോടൊപ്പം ഡ്രൈവര്‍മാരുടെ മുന്‍കാല ട്രാഫിക് റെക്കോര്‍ഡുകള്‍ കൂടി പരിശോധിച്ചായിരിക്കും പ്രീമിയം നിശ്ചയിക്കുക. നേരത്തെ ഉണ്ടായ അപകടങ്ങളെ തുടര്‍ന്ന് ഇന്‍ഷൂറന്‍സ് കമ്പനി ഇതുവരെ ചെലവാക്കിയ തുകകൂടി കണക്കാക്കി സമ്പൂര്‍ണ പോളിസി പ്രീമിയത്തിനായ കൂടുതല്‍ സംഖ്യ ആവശ്യപ്പെടാനുള്ള വകുപ്പുണ്ടാകും. ഖത്തറിലെ തകാഫുല്‍, റീ തകാഫുല്‍ തുടങ്ങിയ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ക്യൂ സി ബ നല്‍കിയിട്ടുണ്ട്. കൂടുതല്‍ അപകടം വരുത്തുന്നവര്‍ക്ക് കൂടുതല്‍ പ്രീമിയം എന്ന വ്യവസ്ഥ കൊണ്ടു വരുന്നതോടെ സുരക്ഷിതമായ ഡ്രൈവിങും സുഖമമായ ഗതാഗതവും സാധ്യമാക്കാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത് .

TAGS :

Next Story